‘ഇന്റിമേറ്റ് രംഗങ്ങളിൽ തിളങ്ങി അനു ഇമ്മാനുവൽ, അല്ലു സിരിഷിന്റെ നായികയായി താരം..’ – വീഡിയോ വൈറൽ

‘ഇന്റിമേറ്റ് രംഗങ്ങളിൽ തിളങ്ങി അനു ഇമ്മാനുവൽ, അല്ലു സിരിഷിന്റെ നായികയായി താരം..’ – വീഡിയോ വൈറൽ

ചേട്ടന്റെ പാത പിന്തുടർന്ന് അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് നടൻ അല്ലു സിരിഷ്. അല്ലു അർജുനെ പോലെ തന്നെ സിനിമയിൽ നായകനായി തിളങ്ങുമെന്ന് പ്രേക്ഷകർ കരുതിയിരുന്ന താരം കൂടിയാണ് അല്ലു സിരിഷ്. അച്ഛൻ അല്ലു അരവിന്ദ് സിനിമയിൽ നിർമ്മാതാവായതുകൊണ്ട് തന്നെ അല്ലു സഹോദരന്മാർക്ക് സിനിമയിലേക്ക് എത്താനുള്ള മാർഗം എളുപ്പുമായിരുന്നു. പിന്നീട് പിടിച്ചുനിൽക്കുക എന്നതായിരുന്നു അവർക്ക് മുന്നിലുള്ള കടമ്പ.

അതിൽ അല്ലു അർജുൻ ആദ്യം തന്നെ വിജയിക്കുകയും ചെയ്തു. ഇന്ന് തെലുങ്കിൽ സ്റ്റാർ വാല്യൂവുള്ള നായകനടനായി അല്ലു അർജുൻ മാറി കഴിഞ്ഞു. അല്ലു സിരിഷ് ഏഴ് വർഷമായി അഭിനയ രംഗത്തേക്ക് സജീവമാണെങ്കിലും അല്ലു അർജുന്റെ അത്രത്തോളം സ്വാതീനം ചിലതാൻ താരത്തിനായിട്ടില്ല ഇതുവരെ. മലയാളത്തിൽ മോഹൻലാലിന് ഒപ്പം 1971: ബീയോണ്ട് ബോർഡേഴ്സിൽ അല്ലു സിരിഷ് അഭിനയിച്ചിട്ടുണ്ട്.

അല്ലു സിരിഷ് തെലുങ്കിൽ സ്ഥാനം ഉറപ്പിക്കുമെന്ന് സൂചനകൾ നൽകികൊണ്ട് ഇപ്പോഴിതാ പുതിയ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയിരിക്കുകയാണ്. ‘ഉർവശിവോ രാക്ഷസിവോ’ എന്ന തെലുങ്ക് ചിത്രത്തിന്റെ ടീസറാണ് ഇറങ്ങിയിരിക്കുന്നത്. ഒരു തമിഴ് ചിത്രത്തിന്റെ റീമേക്കാണ് ഇത്. മലയാളത്തിലൂടെ അരങ്ങേറിയ അനു ഇമ്മാനുവലാണ് അല്ലുവിന്റെ നായികയായി അഭിനയിക്കുന്നത്.

ധാരാളം ഇന്റിമേറ്റ് രംഗങ്ങളും റൊമാന്റിക് നിമിഷങ്ങളും കോർത്തിണക്കിയ ടീസറാണ് പുറത്തു വിട്ടിരിക്കുന്നത്. ടീസർ ഇതിനോടകം 6 മില്യൺ വ്യൂസ് പിന്നിട്ടു കഴിഞ്ഞു. മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. നവംബർ 4-ലാണ് സിനിമ തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. അല്ലു സിരിഷിന്റെ അച്ഛന്റെ നിർമ്മാണ കമ്പനിയാണ് ചിത്രം നിർമ്മിക്കുന്നത്. രാകേഷ് ശശിയാണ് ചിത്രത്തിന്റെ സംവിധായകൻ.

CATEGORIES
TAGS