‘തൂവെള്ള സാരിയിൽ അഴക് റാണിയായി നടി ഹണി റോസ്, ഹോട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ
വിനയൻ സംവിധാനം ചെയ്ത ‘ബോയ് ഫ്രണ്ട്’ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് നടി ഹണി റോസ്. കരിയറിന്റെ തുടക്കത്തിൽ ചെറിയ ചെറിയ വേഷങ്ങളിലാണ് ഹണി റോസ് അഭിനയിച്ചിരുന്നതെങ്കിലും പിന്നീട് ട്രിവാൻഡ്രം ലോഡ്ജ് എന്ന സിനിമയ്ക്ക് ശേഷം താരത്തിന് കൂടുതൽ നല്ല കഥാപാത്രങ്ങൾ തേടിയെത്തി. തമിഴിലും തെലുങ്കിലും കന്നഡയിലും താരം അഭിനയിച്ചു.
ഒരു സമയം വരെ ഗ്ലാമറസ് വേഷങ്ങൾ ചെയ്യാൻ മടി കാണിച്ച നടിക്കാർക്ക് വെല്ലുവിളി എന്ന പോലെയാണ് ഹണി റോസ് ട്രിവാൻഡ്രം ലോഡ്ജ്, വൺ ബൈ ടു പോലെയുള്ള സിനിമകളിൽ അഭിനയിച്ച് കൈയടി നേടിയത്. ഇന്നും ഹണി റോസ് എന്ന അഭിനയത്രിയെ കുറിച്ച് ചിന്തിക്കുമ്പോൾ ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്നത് ട്രിവാൻഡ്രം ലോഡ്ജിലെ ധ്വനി നമ്പ്യാർ എന്ന കഥാപാത്രമാണ്.
ഹണിയെ മലയാളത്തിലെ ഗ്ലാമറസ് രാജകുമാരിയെന്നാണ് മലയാളികൾ വിശേഷിപ്പിക്കുന്നത്. മോഹൻലാൽ സിനിമകളിൽ ഇപ്പോൾ നിറസാന്നിദ്ധ്യമാണ് ഹണി. അദ്ദേഹത്തിനൊപ്പമുള്ള മോൺസ്റ്ററാണ് ഹണിയുടെ അടുത്ത സിനിമ. തെലുങ്കിൽ സൂപ്പർസ്റ്റാർ ബാലകൃഷ്ണയുടെ നായികയായി അഭിനയിച്ചു കഴിഞ്ഞു ഹണി. അതും മോൺസ്റ്ററും ആണ് ഹണി റോസിന്റെ വരാനിരിക്കുന്ന സിനിമകൾ.
ഈ കഴിഞ്ഞ ദിവസം ഫ്ലാവേഴ്സ് ഒരു കോടി എന്ന പ്രോഗ്രാമിൽ ഹണി പങ്കെടുത്തിരുന്നു. ആ പ്രോഗ്രാമിൽ വന്ന ഹണി റോസ് തന്റെ ജീവിതത്തിലെ വേദനകളെല്ലാം പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ഹണി റോസ് പൂക്കൾ ഡിസൈനിലുള്ള തൂവെള്ള സാരിയിൽ ചെയ്ത ഒരു കിടിലം ഫോട്ടോഷൂട്ടാണ് വൈറലാവുന്നത്. ബെന്നറ്റ് എം വർഗീസാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. കാണാൻ എന്തൊരു ഭംഗിയെന്നാണ് ആരാധകർ പറയുന്നത്.