‘പ്രകൃതി ഭംഗി ആസ്വദിച്ച് ബിഗ് ബോസ് താരം ഋതു മന്ത്ര, അവധിക്കാലം ആഘോഷിച്ച് താരം..’ – ഫോട്ടോസ് വൈറലാകുന്നു

മലയാളികൾക്ക് താരങ്ങളെ അടുത്തറിയാൻ സാധിക്കുന്ന ഒരു പ്രോഗ്രാമാണ് ബിഗ് ബോസ്. ഒരു വീട്ടിൽ നൂറ് ദിവസം യാതൊരു പരിചയവുമില്ലാത്ത ഒരുപറ്റം ആളുകളുമായി താമസിക്കുകയും ടാസ്കുകൾ കളിക്കുകയും ചെയ്യുന്ന ഒരു റിയൽ റിയാലിറ്റി ഷോയാണ് ഇത്. മത്സരാർത്ഥികൾക്ക് പുറത്തുനടക്കുന്ന ഒരു കാര്യവും അറിയാനും മനസ്സിലാക്കാനുമുള്ള ഒരു മാർഗവും ബിഗ് ബോസ് വീട്ടിൽ ഇല്ല.

സ്വന്തം ഫോൺ പോലും ഈ ദിവസങ്ങളിൽ ഉപയോഗിക്കാൻ പറ്റില്ല. പ്രേക്ഷകർക്ക് സുപരിചിതമായിരുന്നു പല താരങ്ങളുടെ യഥാർത്ഥ സ്വഭാവം ആ ഷോയിലൂടെ മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്. നാല് സീസണുകൾ പിന്നിട്ടു കഴിഞ്ഞ ഷോയിലൂടെ പരിചിതമല്ലാത്ത താരങ്ങളെ പോലെ മലയാളികൾക്ക് പ്രിയങ്കരരായി മാറിയിരുന്നു. അങ്ങനെ മൂന്നാമത്തെ സീസണിലൂടെ മലയാളികൾക്ക് പരിചയമായ താരമാണ് ഋതു മന്ത്ര.

മോഡലും ഗായികയുമായ ഋതു മന്ത്ര ഷോയിൽ പങ്കെടുക്കുന്നതിന് മുമ്പ് ചില സിനിമകളിൽ ചെറിയ റോളുകളിൽ അഭിനയിച്ചിരുന്നു. ഷോ ആരംഭിച്ച ആഴ്ച തന്നെ ഫാൻസ്‌ ഗ്രൂപ്പുകൾ ഋതുവിന്റെ പേരിൽ ആരാധകർ തുടങ്ങിയിരുന്നു. പക്ഷേ വലിയ രീതിയിലൊരു മുന്നേറ്റം ഉണ്ടാക്കാൻ ഷോയിൽ താരത്തിനായില്ല. പക്ഷേ ഷോ കഴിഞ്ഞിറങ്ങിയപ്പോൾ ഋതുവിന് ഒരുപാട് ആരാധകരെ ലഭിച്ചു.

അതുകൊണ്ട് തന്നെ സമൂഹ മാധ്യമങ്ങളിൽ ഒരുപാട് ഫോളോവേഴ്സിനെയും ഋതുവിന് ലഭിച്ചു. തന്റെ തിരക്കുകളിൽ നിന്ന് സമയം കണ്ടെത്തി അവധിക്കാലം ആഘോഷിക്കുകയാണ് ഋതുവിപ്പോൾ. പ്രകൃതി ഭംഗി ആസ്വദിക്കുന്നതിന്റെ ചിത്രങ്ങൾ ഋതു പങ്കുവച്ചിട്ടുമുണ്ട്. “യാത്ര ഒരാളെ എളിമയുള്ളതാക്കുന്നു, ലോകത്ത് നിങ്ങൾ എത്ര ചെറിയ സ്ഥലമാണ് വഹിക്കുന്നതെന്ന് നിങ്ങൾ മനസ്സിലാക്കുന്നു..” ചിത്രങ്ങൾക്ക് ഒപ്പം ഋതു കുറിച്ചു.


Posted

in

by