‘ഏത് ഔട്ട്ഫിറ്റിൽ വന്നാലും പൊളി ലുക്ക്!! വീണ്ടും മനസ്സ് കീഴടക്കി അനുപമ പരമേശ്വരൻ..’ – ഫോട്ടോസ് വൈറൽ

അൽഫോൻസ് പുത്രന്റെ ബ്ലോക്ക് ബസ്റ്റർ ചിത്രമായ പ്രേമത്തിൽ മൂന്ന് നായികമാരിൽ ഒരാളായി അഭിനയിച്ചുകൊണ്ട് സിനിമയിലേക്ക് എത്തിയ താരമാണ് നടി അനുപമ പരമേശ്വരൻ. പ്രേമം സിനിമ ഇറങ്ങുന്നതിന് മുമ്പ് തന്നെ ആരാധകരെ ഉണ്ടാക്കിയ താരമാണ് അനുപമ. ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ വീഡിയോ റിലീസിന് മുമ്പ് ഇറങ്ങിയിരുന്നു. അത് വലിയ രീതിയിൽ തരംഗമാവുകയും ചെയ്തു.

സിനിമ ഇറങ്ങിയ ശേഷം അനുപമയ്‌ക്ക് അന്യഭാഷകളിൽ നിന്ന് അവസരവും ലഭിച്ചു. പ്രധാനമായും തെലുങ്കിൽ നിന്നാണ് അനുപമയ്‌ക്ക് അവസരങ്ങൾ വന്നത്. ഇപ്പോൾ തെന്നിന്ത്യയിൽ ഏറെ തിരക്കുള്ള ഒരു നടിയായി അനുപമ മാറി കഴിഞ്ഞു. തെലുങ്കിൽ അടുപ്പിച്ച് ഒരു നായകനൊപ്പം തന്നെ രണ്ട് സൂപ്പർഹിറ്റുകളും അനുപമ സമ്മാനിച്ചിരുന്നു കഴിഞ്ഞ വർഷം. ഇടയ്ക്ക് മലയാളത്തിലും അനുപമ അഭിനയിക്കുന്നുണ്ട്.

മണിയറയിലെ അശോകൻ, കുറുപ്പ് തുടങ്ങിയവയിൽ അതിഥി വേഷത്തിൽ അഭിനയിച്ചതാണ് അനുപമയുടെ അവസാനമിറങ്ങിയ മലയാള ചിത്രങ്ങൾ. ബട്ടർഫ്ലൈയാണ് അവസാനമായി ഇറങ്ങിയ സിനിമ. തമിഴിൽ സൈറൺ എന്ന സിനിമയാണ് അനുപമയുടെ ഇനി ഇറങ്ങാനുള്ളത്. അനുപമ അഭിനയിച്ച ഫ്രീഡം അറ്റ് മിഡ്നൈറ്റ് എന്ന മലയാള ഷോർട്ട് ഫിലിമും വലിയ തരംഗമായി മാറിയ ഒന്നാണ്.

രശ്മിത തപയുടെ സ്റ്റൈലിങ്ങിൽ അനുപമ ചെയ്ത പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് വൈറലാവുന്നത്. നയോമിയുടെ ഔട്ട് ഫിറ്റാണ് അനുപമ ധരിച്ചിരിക്കുന്നത്. സ്വൈപ്പ് അപ്പ് പ്രൊഡക്ഷൻസാണ് അനുപമയുടെ ഫോട്ടോസ് എടുത്തിരിക്കുന്നത്. തലവേദനകൾ എന്ന ക്യാപ്ഷനോടെയാണ് അനുപമ ഫോട്ടോസ് പോസ്റ്റ് ചെയ്തത്. ഏത് ടൈപ്പ് ഔട്ട് ഫിറ്റും അനുപമയ്‌ക്ക് ചേരുമെന്നാണ് ആരാധകർ പറയുന്നത്.