‘അമ്പോ ഇത് അനിഖ സുരേന്ദ്രൻ തന്നെയാണോ!! സ്റ്റേജ് ഗായികയായി താരം..’ – വീഡിയോ വൈറലാകുന്നു

പ്രഘേഷ് സുകുമാരൻ സംവിധാനം ചെയ്ത രജീഷ വിജയൻ, വെങ്കിടേഷ് വി.പി, ശ്രീനാഥ് ഭാസി എന്നിവർ പ്രധാന റോളുകളിൽ അഭിനയിച്ച് പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു റൊമാന്റിക് ഡ്രാമ ചിത്രമാണ് ലവ് ഫുള്ളി യുവേഴ്സ് വേദ. ക്യാമ്പസ് പ്രണയത്തിന്റെ കഥ പറയുന്ന ഒരു ചിത്രമാണ് ഇത്. സിനിമയിൽ ബാലതാരമായി തിളങ്ങിയിട്ടുള്ള അനിഖ സുരേന്ദ്രൻ ഒരു പ്രധാന റോളിൽ അഭിനയിക്കുന്നുണ്ട്.

അനിഖ ഒരു ബാൻഡിലെ ഗായികയായി സ്റ്റേജ് പെർഫോമൻസ് നടത്തുന്ന ഒരു കഥാപാത്രമായിട്ടാണ് അഭിനയിക്കുന്നത്. മാളു എന്നാണ് കഥാപാത്രത്തിന്റെ പേര്. അനിഖ സ്റ്റേജിൽ തകർപ്പൻ ഡാൻസും പാട്ടും പാടുന്ന രീതിയിൽ ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങിയിരിക്കുകയാണ്. അനിഖയെ ഇത്തരമൊരു ലുക്കിൽ പ്രേക്ഷകരും ആരാധകരും കണ്ടിട്ടില്ലെന്ന് വീഡിയോ കണ്ടാൽ മനസ്സിലാവും.

അനിഖ തന്നെയാണോ എന്നാണ് ആരാധകർ ചോദിച്ചുപോകുന്നത്. ഭൂമി റോക്ക് എന്ന ഗാനത്തിന്റെ വീഡിയോയാണ് ഇറങ്ങിയിരിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികൾക്ക് രാഹുൽ രാജാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. ഗൗരി ലക്ഷ്മിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഒരു സ്റ്റേജ് ഗായികയായിട്ടുള്ള അനിഖയുടെ പെർഫോമൻസ് ഒരു രക്ഷയുമില്ലെന്നാണ് വീഡിയോ കണ്ടവർ പറയുന്നത്.

ആർ2 എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ രാധാകൃഷ്ണൻ ഖലയിൽ റുവിൻ വിശ്വം ചേർന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. ബാബു വയലത്തൂരാണ് തിരക്കഥ, ടോബിൻ തോമസാണ് ക്യാമറ. സിനിമയുടെ റിലീസ് എന്നാണെന്ന് ഇതുവരെ പുറത്തുവിട്ടില്ല. ട്രെയിലറും ഇറങ്ങാനുണ്ട്. ഗൗതം വാസുദേവ് മേനോൻ, അപ്പനി ശരത്ത്, ചന്തുനാഥ്, നിൽജ കെ ബേബി, ശ്രുതി ജയൻ, ഷാജു ശ്രീധർ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.