‘മാരൻ തമിഴ് വേർഷന് പാട്ടിന് ചുവടുവച്ച് ദുർഗയും കൃഷ്ണശങ്കറും, പൊളിച്ചെന്ന് ആരാധകർ..’ – വീഡിയോ വൈറൽ

‘മാരൻ തമിഴ് വേർഷന് പാട്ടിന് ചുവടുവച്ച് ദുർഗയും കൃഷ്ണശങ്കറും, പൊളിച്ചെന്ന് ആരാധകർ..’ – വീഡിയോ വൈറൽ

യൂട്യൂബിൽ ഇറങ്ങിയ പാട്ടുകളുടെയും ടീസറിന്റെയും അടിസ്ഥാനത്തിൽ മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് കുടുക്ക് 2025. പ്രേമത്തിലൂടെ സുപരിചിതനായ കൃഷ്ണശങ്കറും ദുർഗ കൃഷ്ണയും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ബിലഹരിയാണ്. അള്ള്‌ രാമേന്ദ്രൻ എന്ന സിനിമയ്ക്ക് ശേഷം ബിലഹരി ചെയ്യുന്ന സിനിമയാണ് ഇത്. ഓഗസ്റ്റ് 25-നാണ് സിനിമ തിയേറ്ററുകളിൽ ഇറങ്ങുന്നത്.

ഇറങ്ങിയ രണ്ട് പാട്ടുകളും ഏറെ വൈറലായ പാട്ടുകളായിരുന്നു. ധാരാളം ഇൻസ്റ്റാഗ്രാം റീൽസ് പോലെയുള്ള സംഭവങ്ങളും ആ പാട്ടുകൾ കാരണം ഇറങ്ങിയിരുന്നു. തെയ്തക, മാരൻ എന്നീ പാട്ടുകളായിരുന്നു ഇറങ്ങിയിരുന്നത്. മാരൻ എന്ന പാട്ട് പാടിയത് സിദ് ശ്രീറാമും ഭൂമിയും ചേർന്നായിരുന്നു. മനോഹരമായ ഒരു ഗാനമായിരുന്നു അത്. പലരും റിപീറ്റ്‌ കേൾക്കാൻ ആഗ്രഹിക്കുന്ന പാട്ടുകളിൽ ഒന്നായി അത് മാറി.

തെയ്തക എന്ന ഗാനം ഒരു നാടൻ പാട്ട് വൈബ് ആയിരുന്നു. അതുകൊണ്ട് തന്നെ സ്റ്റേജ് ഷോകളിലും പരിപാടികളിലും ആ പാട്ടും ട്രെൻഡായി മാറി. സിനിമ ഒരേ സമയം തമിഴിലും ഇറങ്ങുമോ എന്നാണ് ഇപ്പോൾ പ്രേക്ഷകരുടെ സംശയം. കാരണം മാരൻ സോങ്ങിന്റെ തമിഴ് വേർഷൻ ഇറങ്ങിയിരിക്കുകയാണ്. സിദ് ശ്രീറാമും ഭൂമിയും ചേർന്ന് തന്നെയാണ് ഈ തമിഴ് വേർഷനും പാടിയിരിക്കുന്നത്.

പാട്ടിന്റെ പ്രൊമോഷന്റെ ഭാഗമായി തമിഴ് വേർഷന് അഭിനേതാക്കളായ ദുർഗയും കൃഷ്ണശങ്കറും ചേർന്ന് ചുവടുവച്ചിരിക്കുകയാണ്. കലക്കൻ സ്റ്റെപ്പുകളോട് കൂടിയാണ് ദുർഗയും കൃഷ്ണശങ്കറും ഡാൻസ് ചെയ്തിരിക്കുന്നത്. മികച്ച അഭിപ്രായമാണ് ആരാധകർ ഡാൻസിന് നൽകിയിട്ടുള്ളത്. ടീസർ ഇറങ്ങിയ സമയത്ത് ലിപ്.ലോക്ക് രംഗമുണ്ടെന്ന് ചൂണ്ടിക്കാണിച്ച് ഒരുപാട് മോശം കമന്റുകൾ ദുർഗയ്ക്ക് എതിരെ വന്നിരുന്നു.

CATEGORIES
TAGS