‘പൂളിൽ നീന്തി കളിച്ച് റീൽസ് താരം അഷിക അശോകൻ, പൊളിയെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

സമൂഹ മാധ്യമങ്ങളുടെ വരവോടെ ഇൻറർനെറ്റിൽ തരംഗമാകുന്ന ഒരുപാട് മലയാളികളെ കുറിച്ച് നമ്മുക്ക് അറിയാവുന്ന കാര്യമാണ്. ഒരു സിനിമ – സീരിയൽ താരത്തിന് ലഭിക്കുന്ന പിന്തുണയും ആരാധക കൂട്ടവും ഇങ്ങനെ ഓൺലൈനിലൂടെ വളർന്ന് വരുന്നവർക്ക് ലഭിക്കാറുണ്ട്. കുഞ്ഞൻ വീഡിയോസുകൾ ചെയ്തുകൊണ്ട് ഇവരിൽ പലരും സമൂഹ മാധ്യമങ്ങളിൽ ഇൻഫ്ലുവൻസേഴ്സായി മാറുന്നത്.

ടിക്-ടോക് എന്ന പ്ലാറ്റഫോമാണ് ഇവർക്ക് ഇത്തരത്തിൽ വലിയ രീതിയിൽ ശ്രദ്ധനേടികൊടുക്കാൻ കാരണമായത്. അത് ഇന്ത്യയിൽ ബാൻ ചെയ്തപ്പോൾ ഇൻസ്റ്റാഗ്രാമിൽ റീൽസ് എന്ന സംഭവം ആരംഭിക്കുന്നത്. അങ്ങനെ അതിലൂടെയും ധാരാളം ഫോളോവേഴ്സിനെ നേടാൻ സാധിക്കാറുണ്ട്. ഇത്തരത്തിൽ ഇൻസ്റ്റാഗ്രാമിൽ റീൽസും ഫോട്ടോഷൂട്ടുമൊക്കെ ചെയ്ത സുപരിചിതയായ താരമാണ് അഷിക അശോകൻ.

അഞ്ച് ലക്ഷത്തിന് അടുത്ത് ഫോളോവേഴ്സുള്ള അഷിക മോഡലിംഗും അഭിനയവുമാണ് ചെയ്തുവരുന്നത്. ധാരാളം ഷോർട്ട് ഫിലിമുകളിലും മ്യൂസിക് വീഡിയോസിലും അഭിനയിച്ചിട്ടുള്ള അഷിക തമിഴ് സിനിമയിൽ അരങ്ങേറാൻ ഒരുങ്ങുകയാണ്. ദൃശ്യത്തിലെ വരുൺ പ്രഭാകറായ റോഷൻ ബഷീറിനൊപ്പമാണ് അഷിക അഭിനയിക്കാൻ പോകുന്നത്. മലയാളത്തിലും ഉടൻ തന്നെ അഭിനയിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

ഫോട്ടോഷൂട്ടുകൾ ചെയ്യാറുള്ള അഷികയുടെ ഒരു സ്വിമ്മിങ് പൂൾ ഷൂട്ടാണ് ഇപ്പോൾ ശ്രദ്ധ നേടിയെടുക്കുന്നത്. പൂളിൽ നീന്തി കുളിച്ച് ഈറനോട് നിൽക്കുന്ന വെള്ളത്തിൽ നിൽക്കുന്ന ഫോട്ടോസാണ് അഷിക പോസ്റ്റ് ചെയ്തിരിക്കുന്നത്. രോഹിത് കിംഗ് സ്റ്റാനാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. കുറുവ ഐലൻഡ് റിസോർട്ടിലെ പൂളിൽ വച്ചാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. അനഘ ലിസ്സയാണ് മേക്കപ്പ് ചെയ്തത്.