‘എത്ര സുന്ദരമായ നഗരം!! പ്രിയതമനൊപ്പം ബാഴ്‌സലോണയിൽ ആഘോഷിച്ച് നയൻ‌താര..’ – ഫോട്ടോസ് വൈറൽ

മലയാള സിനിമയിലൂടെ അഭിനയിച്ചു തുടങ്ങിയ ഇന്ന് തെന്നിന്ത്യൻ സിനിമയിലെ ലേഡി സൂപ്പർസ്റ്റാർ എന്ന ലേബലിൽ അറിയപ്പെടുന്ന താരമാണ് നടി നയൻ‌താര. തിരുവല്ലക്കാരിയായ നയൻ‌താര സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് വരുന്നത്. അത് കഴിഞ്ഞ് മലയാളത്തിൽ സൂപ്പർസ്റ്റാറുകളുടെ നായികയായി തിളങ്ങിയിരുന്നു നയൻ‌താര.

പിന്നീട് തമിഴിലേക്ക് പോയ നയൻതാര അവിടെ തന്റേതായ ഒരു സ്ഥാനം നേടിയെടുത്തു. ഗ്ലാമറസ് റോളുകളാണ് കരിയറിൽ ആദ്യം ചെയ്തതെങ്കിലും പിന്നീട് നായികാപ്രാധാന്യമായുള്ള വേഷങ്ങൾ നയൻതാരയെ തേടിയെത്തുകയും അത് വിജയിപ്പിക്കുകയും ചെയ്തു. അങ്ങനെയാണ് ലേഡി സൂപ്പർസ്റ്റാർ എന്ന പേര് താരത്തിന് വീഴുന്നത്. ധാരാളം ഫാൻസ്‌ അസോസിയേഷനുകളും നയൻതാരയുടെ പേരിൽ തുടങ്ങി ആരാധകർ.

അങ്ങനെ കളക്ഷനുകൾ നേടാനും നയൻതാരയ്ക്ക് സാധിച്ചു. മലയാളത്തിനും തമിഴിനും പുറമെ തെലുങ്കിലും സജീവമാകാൻ തുടങ്ങിയതോടെ തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള താരസുന്ദരിയാകാൻ താരത്തിന് സാധിച്ചു. സംവിധായകൻ വിഘ്‌നേശ് ശിവനുമായി പ്രണയത്തിലാവുകയും ആറ് വർഷത്തെ പ്രണയത്തിന് ശേഷം ഈ കൊല്ലം വിവാഹിതയാവുകയും ചെയ്തിരുന്നു നയൻ‌താര.

വിഘ്‌നേഷിനുമായുള്ള വിവാഹത്തിന് ശേഷം ഉടൻ തന്നെ ഷൂട്ടിങ്ങുകളിലേക്ക് തിരഞ്ഞ നയൻ‌താര അത് അവസാനിച്ച് ഇപ്പോൾ ഇരുവരും ഒരുമിച്ച് അവധി ആഘോഷിക്കാൻ വേണ്ടി ബാഴ്‌സലോണയിലേക്ക് പോയിരിക്കുകയാണ്. അവിടെ നിന്നുള്ള നയൻസിന്റെ ചിത്രങ്ങൾ വിക്കി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ചിട്ടുമുണ്ട്. നയൻസിന്റെ ക്യൂട്ട് ചിത്രങ്ങളാണ് വിഘ്‌നേശ് പങ്കുവച്ചത്.