‘കഴിഞ്ഞ ഒരു വർഷം ഞങ്ങൾ സൃഷ്ടിച്ച ഓർമ്മകൾ ആഘോഷിക്കുന്ന ദിനം..’ – ചിത്രങ്ങളുമായി നടി ദുർഗ കൃഷ്ണ
പൃഥ്വിരാജിന്റെ നായികയായി വിമാനം എന്ന സിനിമയിൽ അഭിനയിച്ച് പ്രേക്ഷകർക്ക് സുപരിചിതമായ മുഖമാണ് നടി ദുർഗ കൃഷ്ണയുടേത്. പിന്നീട് നിരവധി സിനിമകളിൽ നായികയായി അഭിനയിച്ച ദുർഗയ്ക്ക് സമൂഹ മാധ്യമങ്ങളിൽ ഒരുപാട് ആരാധകരുണ്ട്. അഭിനയത്തോടൊപ്പം തന്നെ നൃത്തത്തിലും കഴിവ് തെളിയിച്ചിട്ടുള്ള ഒരാളാണ് ദുർഗ കൃഷ്ണ. താരം നായികയായി അഭിനയിക്കുന്ന നിരവധി സിനിമകൾ പുറത്തിറങ്ങാനുണ്ട്.
പ്രേതം 2, കുട്ടിമാമ, ലവ് ആക്ഷൻ ഡ്രാമ, കോൺഫെഷൻ ഓഫ് കുക്കൂ തുടങ്ങിയ സിനിമകളിൽ ദുർഗ കൃഷ്ണ അഭിനയിച്ചിട്ടുണ്ട്. വൃത്തം, കിംഗ് ഫിഷ്, 21 ഹാവേഴ്സ്, റാം, കുടുക്ക് 2025 തുടങ്ങിയ സിനിമകളാണ് ഇനി ഇറങ്ങാനുള്ളത്. കഴിഞ്ഞ ഏപ്രിലിൽ ആയിരുന്ന നിർമ്മാതാവും നടനുമായ അർജുൻ രവീന്ദ്രനുമായി താരം വിവാഹിതയായത്. ഏറെ വർഷത്തെ പ്രണയത്തിന് ഒടുവിലാണ് ഇരുവരും വിവാഹിതരായത്.
ഇപ്പോഴിതാ വിവാഹം കഴിഞ്ഞ് ഒരു വർഷമായതിന്റെ സന്തോഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് താരം. ഒരു പ്രതേക ചടങ്ങ് നടത്തിയാണ് ഇരുവരും ഇത് ആഘോഷിച്ചത്. വിവാഹത്തിൽ എന്നതുപോലെ തന്നെ കഴുത്തിൽ പൂമാലകൾ ചാർത്തിയാണ് ഇരുവരും ഒന്നാം വിവാഹ വാർഷികവും ആഘോഷിച്ചത്. താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് ആശംസകളുമായി എത്തിയത്.
“ഈ വർഷം മുഴുവൻ ഞങ്ങൾ സൃഷ്ടിച്ച എല്ലാ ഓർമ്മകളും ആഘോഷിക്കാനുള്ള ഒരു ദിവസമാണിത്.
എന്റെ പ്രിയേ നിനക്ക് വാർഷിക ആശംസകൾ..”, ദുർഗ അർജുനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് കുറിച്ചു. ദുർഗയുടെ അനിയൻ ദുഷ്യന്ത് ആണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ഒരു ക്ഷേത്രനടയ്ക്ക് മുന്നിൽ നിന്നുമുള്ള ചിത്രങ്ങളാണ് ദുർഗ ആരാധകരുമായി പങ്കുവച്ചത്.