‘ഒരു പച്ചപ്പനം തത്തയെ പോലെ സുന്ദരി!! ദാവണിയിൽ തിളങ്ങി ഭാവനയുടെ ഫോട്ടോഷൂട്ട്..’ – ചിത്രങ്ങൾ വൈറൽ

കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിലെ പരിമളം എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് മലയാളികളുടെ മനസ്സിൽ ചേക്കേറിയ താരമാണ് നടി ഭാവന. കാർത്തിക മേനോൻ എന്നായിരുന്നു താരത്തിന്റെ യഥാർത്ഥ പേരെങ്കിലും സിനിമയിൽ വന്ന ശേഷം ഭാവന എന്ന പേര് സ്വീകരിക്കുക ആയിരുന്നു. ആദ്യ സിനിമയിലെ അഭിനയത്തിന് തന്നെ സംസ്ഥാന അവാർഡ് നേടിയ ഒരാളാണ് ഭാവന.

അതിന് ശേഷം ഒരു അഭിനയത്രി എന്ന നിലയിലും ഒരു താരമെന്ന നിലയിലും ഓരോ ചിത്രങ്ങൾ കഴിയുംതോറും വളർന്നുകൊണ്ടേയിരുന്നു. അന്യഭാഷകളിലും തിളങ്ങാൻ സാധിച്ചതോടെ ഭാവനയ്ക്ക് കൂടുതൽ താരമൂല്യം ലഭിക്കുകയും ചെയ്തു. മലയാളത്തിലാണ് കൂടുതൽ അഭിനയിച്ചിട്ടുള്ളതെങ്കിലും തമിഴിലും തെലുങ്കിലും കന്നഡയിലും താരം സജീവമായി അഭിനയിച്ചിട്ടുണ്ട്.

ക്രോണിക് ബാച്ചിലർ, സി.ഐ.ഡി മൂസ, സ്വപ്നക്കൂട്, ചതിക്കാത്ത ചന്തു, ചാന്തുപൊട്ട്, നരൻ, ഉദയനാണ് താരം, ചെസ്സ്, ഛോട്ടാ മുംബൈ, ട്വന്റി 20, ലോലിപോപ്പ്, റോബിൻ ഹുഡ്, ഹാപ്പി ഹസ് ബാൻഡ്സ്, ട്രിവാൻഡ്രം ലോഡ്ജ്, ഒഴിമുറി, ഹണി ബീ, ഇവിടെ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ അവസാനമായി അഭിനയിച്ചത് ആദം ജോൺ എന്ന ചിത്രത്തിലാണ്. പിന്നീട് കന്നഡയിലാണ് താരം കൂടുതൽ അഭിനയിച്ചത്.

കന്നഡ നിർമ്മാതാവ് നവീനാണ് താരത്തിന്റെ ഭർത്താവ്. ഇൻസ്റ്റാഗ്രാമിൽ സജീവമായ ഭാവന ഇപ്പോഴിതാ പച്ച ദാവണിയിലുള്ള ഒരു കിടിലം ഫോട്ടോഷൂട്ട് ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ്. നിരവധി പേരാണ് ചിത്രങ്ങൾ താഴെ ക്യൂട്ട് എന്ന് കമന്റ് ചെയ്തിരിക്കുന്നത്. പ്രണവ് രാജാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ശബരി നാഥ് കെയാണ് ഔട്ട് ഫിറ്റ് ചെയ്തിരിക്കുന്നത്. ഫെമി ആന്റണി ഹെയർ സ്റ്റൈലിംഗ് ചെയ്തപ്പോൾ ഭാവന തന്നെയാണ് മേക്കപ്പ് ചെയ്തത്.


Posted

in

by