‘സിനിമ നടിമാരെ വെല്ലുന്ന ലുക്കിൽ ദിൽഷ പ്രസന്നൻ, ലെഹങ്കയിൽ തിളങ്ങി താരം..’ – ഫോട്ടോസ് വൈറൽ

‘സിനിമ നടിമാരെ വെല്ലുന്ന ലുക്കിൽ ദിൽഷ പ്രസന്നൻ, ലെഹങ്കയിൽ തിളങ്ങി താരം..’ – ഫോട്ടോസ് വൈറൽ

മഴവിൽ മനോരമയിലെ സൂപ്പർഹിറ്റ് ഡാൻസ് റിയാലിറ്റി ഷോയായ ഡി ഫോർ ഡാൻസിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ദിൽഷ പ്രസന്നൻ. ഏഷ്യാനെറ്റിലെ ബിഗ് ബോസ് ഷോയിലെ നാലാമത്തെ സീസണിലെ വിജയിയായ ദിൽഷ അതിന് ശേഷം സമൂഹ മാധ്യമങ്ങളിൽ കൂടുതൽ സജീവമായി കാണാറുണ്ട്. ബിഗ് ബോസ് ചരിത്രത്തിലെ ആദ്യത്തെ വനിത വിജയി കൂടിയാണ് ദിൽഷ പ്രസന്നൻ.

നർത്തകി ആയതുകൊണ്ട് തന്നെ ഒരുപക്ഷേ സിനിമയിലേക്ക് ദിൽഷ എത്തുമെന്ന് പ്രതീക്ഷയിലാണ് മലയാളികളായ താരത്തിന്റെ ആരാധകർ. ഇപ്പോഴിതാ സിനിമ നടിമാരെ വെല്ലുന്ന ലുക്കിൽ ദിൽഷ പ്രസന്നൻ ലെഹങ്കയിൽ ഒരു ഫോട്ടോഷൂട്ട് നടത്തിയിരിക്കുകയാണ്. ലേഡീസ് പ്ലാനെറ്റിന്റെ ഡിസൈനിലുള്ള ലെഹങ്കയിൽ വിപിൻ നായർ എന്ന ഫോട്ടോഗ്രാഫർ എടുത്ത ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.

ആൽബർട്ട് ഐൻസ്റ്റീന്റെ ഒരു വാചകം കടമെടുത്തുകൊണ്ടാണ് ദിൽഷ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. “നിങ്ങൾക്ക് സന്തോഷകരമായ ജീവിതം നയിക്കണമെങ്കിൽ, അതിന് ആളുകളുമായോ വസ്തുക്കളുമായോ അല്ല, ഒരു ലക്ഷ്യവുമായി ബന്ധിപ്പിക്കുക..”, ദിൽഷ പ്രസന്നൻ കുറിച്ചു. നൗഷാദ് ലേഡീസ് പ്ലാനറ്റ് ആണ് സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്. കമന്റുകൾ കൊണ്ട് മൂടിയിരിക്കുകയാണ് ദിൽഷയുടെ ആരാധകർ.

ബിഗ് ബോസ് ഷോ കഴിഞ്ഞതോടെ സോഷ്യൽ മീഡിയയിൽ ഒരുപാട് വിമർശനങ്ങൾ കേൾക്കേണ്ടി വന്നിട്ടുള്ള ദിൽഷ അതിനെയെല്ലാം തരണം ചെയ്താണ് മുന്നോട്ട് പോയികൊണ്ടിരിക്കുന്നത്. ഇതിനിടയിലും ഡാൻസിൽ ശ്രദ്ധകൊടുക്കാറുള്ള ദിൽഷ അതിന്റെ ഡാൻസ് റീൽസ് വീഡിയോസ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യാറുമുണ്ട്. റംസാനോപ്പമുള്ള ദിൽഷയുടെ വീഡിയോസ് വലിയ പിന്തുണയാണ് ലഭിക്കാറുള്ളത്.

CATEGORIES
TAGS