‘കോട്ടയം പ്രദീപിന്റെ മകൾ വിവാഹിതയായി, അച്ഛന്റെ സ്ഥാനത്ത് നിന്ന് മകൻ..’ – ഫോട്ടോസ് വൈറലാകുന്നു

മലയാളികളെ ഒരുപാട് പൊട്ടിച്ചിരിപ്പിച്ച ഒരു അഭിനേതാവാണ് കോട്ടയം പ്രദീപ്. ഒരുപാട് സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റ് ആയി ജോലി ചെയ്ത ശേഷമാണ് കോട്ടയം പ്രദീപ് നല്ല വേഷങ്ങളിലേക്ക് എത്തുന്നത്. അദ്ദേഹത്തിന്റെ സംസാര ശൈലി തന്നെ പ്രേക്ഷകരെ ചിരിപ്പിക്കുന്നതായിരുന്നു. തമിഴിൽ ഇറങ്ങിയ വിണ്ണൈത്താണ്ടി വരുവായയിലാണ് പ്രദീപിന് ആദ്യമായി പ്രേക്ഷകർ ശ്രദ്ധിച്ചു തുടങ്ങുന്നത്.

മലയാളത്തിൽ ഒട്ടുമിക്ക സിനിമകളിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രദീപ് അവതരിപ്പിച്ചിട്ടുണ്ട്. ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ വർഷം ഫെബ്രുവരിയായിരുന്നു പ്രദീപ് മലയാളികളെ വിട്ടുപിരിഞ്ഞത്. പ്രദീപ് മരിക്കുന്നതിന് മുമ്പ് ചെയ്ത ചില സിനിമകളിൽ ഇനിയും ഇറങ്ങാനുണ്ട്. അതെ സമയം പ്രദീപിന്റെ മകൾ വൃന്ദയുടെ വിവാഹം ഈ കഴിഞ്ഞ ദിവസം നടന്നു. തൃശൂർ ഇരവ് സഹദേവന്റെയും വിനയയുടെയും മകൻ ആശിക്കാണ് വരൻ.

വിഷ്ണു, വൃന്ദ എന്ന പേരിൽ രണ്ട് മക്കളാണ് പ്രദീപിന് ഉള്ളത്. അച്ഛന്റെ സ്ഥാനത്ത് പ്രദീപിന്റെ മകൻ വിഷ്ണു ശിവയാണ് മുന്നിൽ നിന്നത്. സിനിമയിലും രാഷ്ട്രീയത്തിലും പ്രവർത്തിക്കുന്നവർ ചടങ്ങിൽ പങ്കെടുത്തിരുന്നു. ഫാഷൻ ഡിസൈനറായ വിഷ്ണു ശിവ പ്രദീപ് സിനിമ രംഗത്തും സജീവമായി നിൽക്കുന്ന ഒരാളാണ്. അച്ഛന്റെ പാത പിന്തുടർന്ന് മകനും സിനിമയിലേക്ക് എത്തി.

ചില ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്തിട്ടുണ്ട് വിഷ്ണു. ആറാട്ട്, കുറി, പീസ് എന്നീ സിനിമകളാണ് പ്രദീപിന്റെ അവസാനമായി ഇറങ്ങിയത്. എൽ.ഐ.സി ഏജന്റായി ജോലി ചെയ്തിരുന്ന പ്രദീപ് കുട്ടിക്കാലം മുതൽ നാടക രംഗത്ത് സജീവമായിരുന്നു. വിണ്ണൈത്താണ്ടി വരുവായിലെ കരിമീനുണ്ട്, ഫിഷുണ്ട്, മുട്ടനുണ്ട് എന്ന ഹിറ്റ് ഡയലോഗ് ആണ് പ്രദീപിനെ മലയാളികൾക്ക് ഇടയിൽ കൂടുതൽ പ്രിയങ്കരനാക്കിയത്.