‘ഉദ്‌ഘാടനത്തിൽ സെഞ്ചുറി അടിക്കുമോ!! സാരിയിൽ അഴകിയായി ഹണി റോസ്‌..’ – ഫോട്ടോസ് വൈറൽ

സോഷ്യൽ മീഡിയയിൽ ഇപ്പോൾ എവിടെ നോക്കിയാലും മലയാളികൾ കാണുന്ന ഒരു മുഖമാണ് നടി ഹണി റോസിന്റേത്. മിക്ക ദിവസങ്ങളിലും ഹണി റോസിന്റെ വീഡിയോസും ഫോട്ടോസും സമൂഹ മാധ്യമങ്ങളിൽ ഇടം പിടിക്കുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. മിക്ക ദിവസങ്ങളിലും ഹണി റോസ് ഉദ്‌ഘാടന പരിപാടികൾ ഉണ്ടാവാറുണ്ട്. ഉദ്‌ഘാടന റാണി എന്ന പേര് പോലും ഹണി റോസിന് വീണു കഴിഞ്ഞിട്ടുമുണ്ട്.

കേരളത്തിൽ അങ്ങോളം ഇങ്ങോളം ഹണി റോസ് ഇത്തരം ഉദ്‌ഘാടന പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. കേരളത്തിൽ മാത്രമല്ല, വിദേശത്തും ഹണി റോസ് തരംഗം ഉണ്ടാക്കിയിട്ടുണ്ട്. ഈ കഴിഞ്ഞ ദിവസം താരം നവര്തന ജൂവലറിയുടെ ആറാമത്തെ ഷോ റൂം ദുബൈയിൽ ആരംഭിച്ചപ്പോൾ അവിടെയും മുഖ്യാതിഥിയായി എത്തിയത് ഹണി റോസ് ആയിരുന്നു. ദുബൈയിലെ അൽ നഹദ 2-വിലാണ് ഷോറൂം ആരംഭിച്ചത്.

താരത്തിനെ കാണാൻ അവിടെയും ആളുകൾ തടിച്ചുകൂടിയിരുന്നു. അവരെ നിരാശരാക്കി മടക്കിയതുമില്ല ഹണി റോസ്. പാട്ടുകൾക്ക് ചെറിയ രീതിയിൽ നൃത്ത ചുവടുകൾ വച്ച് ഹരം കൊള്ളിച്ചിട്ടാണ് ഹണി മടങ്ങിയത്. പേരുപോലെ റോസ് നിറത്തിലെ സാരി ധരിച്ച് കിടിലം ലുക്കിലാണ് ഹണി റോസ് ചടങ്ങിനെത്തിയത്. കാണാൻ എന്തൊരു അഴക് എന്നാണ് ആരാധകർ ചിത്രങ്ങൾ കണ്ടിട്ട് പറയുന്നത്.

നെസ്റ്റോ മാളിലാണ് നവരത്ന തങ്ങളുടെ പുതിയ ഷോ റൂം ആരംഭിച്ചത്. മോഹൻലാലിന് ഒപ്പമുള്ള മോൺസ്റ്ററാണ് ഹണി റോസ് അഭിനയിച്ചതിൽ അവസാനമായി പുറത്തിറങ്ങിയത്. തെലുങ്കിൽ ഒരു സിനിമ ഹണിയുടെ വരാനുണ്ട്. സിനിമകൾ അധികം ചെയ്യുന്നെങ്കിൽ പോലും ഹണിയ്ക്ക് ധാരാളം ആരാധകരെയാണ് ഓരോ ദിവസം കഴിയുമ്പോഴും കൂടുതൽ ലഭിച്ചുകൊണ്ടിരിക്കുന്നത്.


Posted

in

by