‘എന്തൊരു എനർജി!! ഗായത്രി സുരേഷിന് ഒപ്പം തകർപ്പൻ ഡാൻസുമായി ദിൽഷ പ്രസന്നൻ..’ – വീഡിയോ വൈറൽ
മലയാളത്തിൽ ഒരുപാട് പ്രേക്ഷകരുള്ള ഒരു ഷോയാണ് ബിഗ് ബോസ്. മോഹൻലാൽ അവതാരകനായി എത്തുന്ന ഷോയുടെ നാല് സീസണുകൾ അവസാനിച്ചു കഴിഞ്ഞു. അഞ്ചാമത്തെ സീസണിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. നാലാമത്തെ സീസൺ അവസാനിച്ചത് ഈ അടുത്തിടെയായിരുന്നു. നർത്തകിയായ ദിൽഷ പ്രസന്നൻ ആയിരുന്നു ഈ തവണത്തെ ടൈറ്റിൽ വിന്നർ.
ഏറെ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും ഇടയൊരുക്കിയ ഒരു സംഭവം കൂടിയായിരുന്നു അത്. ദിൽഷ ടിക്കറ്റ് ടു ഫിനാലെ പോലെയുള്ള ടാസ്കുകൾ ഉൾപ്പടെ വിജയിച്ച് എത്തിയ മത്സരാർത്ഥിയായിരുന്നു. അതുകൊണ്ട് തന്നെ ദിൽഷ അതിന് അർഹയായിരുന്നു. പക്ഷേ പലർക്കും അത് ഇഷ്ടപ്പെട്ടില്ല. ഫൈനലിൽ എത്തിയ മറ്റു രണ്ടുപേരുടെ പേരുകളാണ് കൂടുതലായി മുഴങ്ങി കേട്ടിരുന്നത്.
ഫൈനൽ വീക്കിൽ ദിൽഷയെ സപ്പോർട്ട് ചെയ്ത എത്തിയ താരങ്ങളും വളരെ കുറവായിരുന്നു. അതിൽ തന്നെ ദിൽഷയ്ക്ക് പിന്തുണ അറിയിച്ച് വോട്ട് അഭ്യർത്ഥിച്ച ഒരാളായിരുന്നു നടി ഗായത്രി സുരേഷ്. ഇന്റർവ്യൂകളിലെ സംസാരം കൊണ്ട് പലപ്പോഴും ട്രോളുകൾ വാരിക്കൂട്ടിയ ഒരാളായിരുന്നു ഗായത്രി. പക്ഷേ ദിൽഷയെ പിന്തുണച്ച് ഗായത്രി എത്തിയപ്പോൾ അധികം പ്രശ്നങ്ങൾ ഒന്നും ഉണ്ടായിട്ടില്ലായിരുന്നു.
എന്തായാലും തനിക്ക് വേണ്ടി വോട്ട് അഭ്യർത്ഥിച്ച ഗായത്രി സുരേഷിനെ ഒടുവിൽ നേരിട്ട് കണ്ടിരിക്കുകയാണ് ദിൽഷ. റെഡ് എഫ്.എമ്മിന്റെ ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് ഇരുവരും കണ്ടുമുട്ടിയത്. വെറുതെ കാണുക മാത്രമല്ല, ഇരുവരും ഭയങ്കര എനർജിയിൽ ഒരു തകർപ്പൻ ഡാൻസും ചെയ്തിട്ടാണ് പോയത്. ഡാൻസിന് ഭയങ്കര അഭിപ്രായമാണ് ആരാധകരിൽ നിന്നും ലഭിച്ചത്.
View this post on Instagram
“നിങ്ങളെ നേരിൽ കാണാൻ ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്നു. നിങ്ങൾ വളരെയധികം ഊർജ്ജവും പോസിറ്റീവ് വൈബുകളും ഉള്ള ഒരു ഗംഭീര വ്യക്തിയാണ്!! നിങ്ങളുമായുള്ള സംസാരം ഏറെ ഇഷ്ടപ്പെട്ടു..”, ദിൽഷ ഡാൻസ് ചെയ്യുന്ന വീഡിയോടൊപ്പം കുറിച്ചു. ചിലർ മോശം കമന്റുകളും ഇട്ടിട്ടുണ്ട്. നല്ല ബേസ്ഡ് കോംബോ, രണ്ട് എയറും റെഡി എന്നിങ്ങനെ പോകുന്നു അത്തരം കമന്റുകൾ.