‘വെട്ടത്തിലെ മണി ചേട്ടന്റെ കാമുകി!! മെക്സിക്കോ ബീച്ചിൽ ഹോട്ട് ലുക്കിൽ നടി ശ്രുതി നായർ..’ – ഫോട്ടോസ് വൈറൽ
മലയാളികളെ ഒരുപാട് പൊട്ടിച്ചിരിപ്പിച്ച ഒരു പ്രിയദർശൻ ചിത്രമായിരുന്നു വെട്ടം. ദിലീപിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രത്തിൽ മലയാളത്തിലെ ഒരുപാട് ഹാസ്യ രാജാക്കന്മാരുണ്ടായിരുന്നു. ഓരോ ആളുകളും അവരുടെ റോളുകൾ ഭംഗിയായി ചെയ്തപ്പോൾ മലയാളത്തിലെ മികച്ച ഒരു കോമഡി സിനിമയായി വെട്ടം മാറി. ദിലീപിന്റെ കൂട്ടുകാരന്റെ റോളിൽ കലാഭവൻ മണിയും അഭിനയിച്ചിരുന്നു.
അതിലെ മണി അവതരിപ്പിച്ച കഥാപാത്രത്തിന്റെ കാമുകിയായി അഭിനയിച്ച കുട്ടിയെ അധികം മലയാളികൾ മറന്നിട്ടുണ്ടാവില്ല. ആ കഥാപാത്രമായി ബന്ധപ്പെട്ട് തന്നെ ഒരുപാട് നർമ്മ മൂഹൂർത്തങ്ങൾ സിനിമയിലുണ്ട്. എന്തിന് കഥാപാത്രത്തിന്റെ പേര് പോലും മലയാളികൾക്ക് കാണാപ്പാഠമാണ്. മാല എന്ന ആ കഥാപാത്രത്തെ അവതരിപ്പിച്ചത് ശ്രുതി നായർ എന്ന അഭിനയത്രി ആയിരുന്നു. ദേവിക മാധവൻ എന്നാണ് താരത്തിന്റെ യഥാർത്ഥ പേര്.
മലയാള ടെലിവിഷൻ സീരിയലുകളിലൂടെ അഭിനയത്തിലേക്ക് വന്ന ദേവിക സിനിമകളിൽ ചെറിയ വേഷങ്ങളിൽ ധാരാളം തിളങ്ങിയിട്ടുണ്ട്. മിസ്റ്റർ ബ്രഹ്മചാരി, സഞ്ചാരം, ബെൻ ജോൺസൺ, പ്രണയകാലം, തസ്കരവീരൻ തുടങ്ങിയ സിനിമകളിൽ ശ്രുതി അഭിനയിച്ചിട്ടുണ്ട്. തമിഴിലും അഭിനയിച്ചിട്ടുള്ള വിവാഹിതയായ ശേഷം അഭിനയ ജീവിതത്തിൽ നിന്ന് ബ്രെക്ക് എടുത്തിരിക്കുകയാണ്.
നടനും സഹസംവിധായകനുമായ ആദിത്യ അൻപ് ആണ് താരത്തിന്റെ ഭർത്താവ്. മെക്സിക്കോയിൽ നിന്നുള്ള ചിത്രങ്ങളുമായി ദേവിക വീണ്ടും സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുകയാണ്. ഒരു ബീച്ച് ഗേളായി ഹോട്ട് ലുക്കിൽ തിളങ്ങിയ ദേവിക വിദേശത്താണ് താമസിക്കുന്നത്. ക്ലോത്തിങ് ബ്രാൻഡായ സാറയുടെ ഔട്ട്.ഫിറ്റാണ് ദേവിക ഇട്ടിരിക്കുന്നത്. ധാരാളം ആരാധകരാണ് ഫോട്ടോസിന് താഴെ ഹോട്ടി എന്ന കമന്റ് ഇട്ടിരിക്കുന്നത്.