‘ലക്ഷ്‌മി ബോംബിലെ സൂപ്പർഹിറ്റ് ഗാനത്തിന് ചുവട് വച്ച് ദീപ്തി സതിയും നീരവും..’ – ഏറ്റെടുത്ത് ആരാധകർ

‘ലക്ഷ്‌മി ബോംബിലെ സൂപ്പർഹിറ്റ് ഗാനത്തിന് ചുവട് വച്ച് ദീപ്തി സതിയും നീരവും..’ – ഏറ്റെടുത്ത് ആരാധകർ

ലാൽ ജോസ് സംവിധാനം ചെയ്ത നീന എന്ന സിനിമയിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് ദീപ്തി സതി. മുംബൈയിൽ ജനിച്ച വളർന്ന ദീപ്തിയുടെ അമ്മ മലയാളിയും അച്ഛൻ ഉത്തരാഖണ്ഡിലെ നൈനിറ്റാൾ സ്വദേശിയുമാണ്. തമിഴ്, കന്നഡ, മറാത്തി ഭാഷകളിലെ സിനിമകളിൽ അഭിനയിച്ചിട്ടുള്ള ദീപ്തി മോഡലിംഗ് രംഗത്ത് നിന്നുമാണ് സിനിമയിലേക്ക് എത്തുന്നത്.

ഇതിന് പുറമേ ഒരു അസാധ്യ ഡാൻസർ കൂടിയാണ് ദീപ്തി. ക്ലാസിക്കൽ ഡാൻസുകളായ കതകും ഭരതനാട്യവും കുട്ടികാലം മുതലേ ദീപ്തി പഠിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ ഡാൻസ് ചെയ്യുന്ന വീഡിയോസ് ദീപ്തി പോസ്റ്റ് ചെയ്യാറുണ്ട്. കൂടുതൽ ബോളിവുഡ് ഹിറ്റ് പാട്ടുകളാണ് ദീപ്തി ഡാൻസ് ചെയ്ത പോസ്റ്റ് ചെയ്യാറുള്ളത്.

അക്ഷയ് കുമാർ നായകനായ പുതിയ ബോളിവുഡ് സൂപ്പർഹിറ്റ് ചിത്രമായ ലക്ഷ്മി ബോംബയിലെ ‘ബുർജ് ഖലീഫാ..’ എന്ന തുടങ്ങുന്ന ഗാനത്തിന് ചുവട് വച്ചിരിക്കുകയാണ് താരം. ദീപ്തിക്ക് ഒപ്പം ‘ഡി ഫോർ ഡാൻസ്’ എന്ന റിയാലിറ്റി ഷോയിൽ വിധികർത്താവായ വന്ന് മലയാളികൾക്ക് പരിചിതനായ നീരവ് ബവ്‌ലെച്ചയും ചുവടു വെക്കുന്നുണ്ട്.

മലയാളി അല്ലായിരുന്നിട്ട് കൂടിയും നീരാവിന് ഒരുപാട് ആരാധകരാണ് കേരളത്തിലുള്ളത്. നീരാവിന്റെ ആരാധകരിൽ ഏറെയും പെൺകുട്ടികളാണ് എന്നതാണ് സത്യം. അടുത്തിടെ കോമഡി സ്റ്റാർസിൽ അതിഥിയായ വന്ന് സാനിയക്കൊപ്പം ചുവടുവച്ച് പ്രേക്ഷകരെ വീണ്ടും കൈയിലെടുത്തിരുന്നു നീരവ്. നീരവും ദീപ്തിയും ഒരുമിച്ച് ഇതിന് മുമ്പും വീഡിയോസ് ചെയ്തിട്ടുണ്ട്.

CATEGORIES
TAGS