‘ബ്രൈഡൽ ലെഹങ്കയിൽ അതിസുന്ദരിയായി ദീപ്തി സതി, ഹോട്ട് ലുക്കെന്ന് ആരാധകർ..’ – ചിത്രങ്ങൾ വൈറൽ
വിവാഹ വേഷത്തിൽ ഏതൊരു പെണ്ണിനെ കാണാനും ഭംഗി കൂടുമെന്ന് പലരും പറയാറുണ്ട്. ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന കാര്യമാണ് വിവാഹമെന്നൊക്കെ പറയുന്നത്. അതുകൊണ്ട് തന്നെ പലരും വിവാഹം വളരെ ആർഭാടമായി നടത്താറുണ്ട്. കല്യാണപെണ്ണ് ചിലപ്പോഴൊക്കെ ലക്ഷങ്ങളുടെ വിലവരുന്ന വിവാഹസാരികളോ ഗൗണുകളോ ഒക്കെ ധരിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ടാവാം.
സിനിമ-സീരിയൽ-മോഡലിംഗ് രംഗത്ത് പ്രവർത്തിക്കുന്ന താരങ്ങൾക്ക് ഇങ്ങനെ ബ്രൈഡൽ ലുക്കിൽ ഒന്നിലധികം തവണ നിൽക്കാൻ സാധിക്കാറുണ്ട്. പരസ്യചിത്രങ്ങളിലോ, ബ്രൈഡൽ ഫോട്ടോഷൂട്ടുകളിലോ അല്ലെങ്കിൽ സിനിമയിൽ സീനുകളിലോ ഒക്കെ ഇവർക്ക് ഇങ്ങനെ അണിഞ്ഞൊരുങ്ങി സുന്ദരിയായി നിൽക്കാൻ സാധിക്കാറുണ്ട്. സോഷ്യൽ മീഡിയയിലൂടെ വരവോടെ ഇതൊക്കെ വൈറലായി മാറാറുമുണ്ട്.
നിരവധി മലയാള സിനിമകളിൽ നായികയായും സഹനടിയായുമൊക്കെ അഭിനയിച്ചിട്ടുള്ള ദീപ്തി സതി ഇപ്പോഴിതാ ഒരു കിടിലം ബ്രൈഡൽ ഫോട്ടോഷൂട്ട് ചെയ്തിരിക്കുകയാണ്. സാധാരണ വെഡിങ് സാരിയിലോ ഗൗണിലോ ഒക്കെയാണ് കൂടുതലും ബ്രൈഡൽ ഫോട്ടോഷൂട്ടുകൾ നമ്മൾ കണ്ടിട്ടുള്ളത്. എന്നാൽ ദീപ്തി ചെയ്തത് അല്പം വ്യത്യസ്തമായ ഒരു ബ്രൈഡൽ വേഷത്തിലാണ്.
ലൈറ്റ് ഗ്രീൻ ലെഹങ്കയിലാണ് ദീപ്തി സതി ഇത് ചെയ്തിരിക്കുന്നത്. ഇൻ ഫൈൻ ലൈൻ എന്ന ക്ലോത്തിങ് ബ്രാൻഡിന് വേണ്ടിയാണ് ഈ ഫോട്ടോഷൂട്ട് എടുത്തിരിക്കുന്നത്. മെർമെയ്ഡ് സിൽഹൗട്ടിൽ മുത്തുകളും സീക്വിനുകളും കൊണ്ട് എംബ്രോയ്ഡറി ചെയ്ത ബ്രൈഡൽ ലെഹങ്കയിൽ അതിസുന്ദരിയായിട്ടാണ് ദീപ്തിയെ ആരാധകർക്ക് കാണാൻ സാധിക്കുന്നത്. ക്ലിന്റ് സോമനാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. വിജേത കാർത്തിക് ആണ് ഹെയർ ആൻഡ് മേക്കപ്പ് ചെയ്തിരിക്കുന്നത്.