‘ഹണിയായി റീൽസ് താരം ചൈതന്യ പ്രകാശ്, ക്യാമ്പസ് പ്രണയവുമായി ഹയ ട്രെയിലർ..’ – വീഡിയോ വൈറൽ

‘ഹണിയായി റീൽസ് താരം ചൈതന്യ പ്രകാശ്, ക്യാമ്പസ് പ്രണയവുമായി ഹയ ട്രെയിലർ..’ – വീഡിയോ വൈറൽ

സമൂഹ മാധ്യമങ്ങളിൽ ടിക് ടോക്, റീൽസ് തുടങ്ങിയ പ്ലാറ്റുഫോമുകളിലൂടെ വളർന്ന് വരുന്ന ഒരുപാട് താരങ്ങളെ കുറിച്ച് നമ്മുക്ക് അറിയാം. പലരും അഭിനയ മോഹത്തോടെ തന്നെ റീൽസ് ചെയ്യുന്നവരാണ്. സിനിമയിലേക്ക് എത്തണം എന്ന ആഗ്രഹവുമായി റീൽസ് ചെയ്ത ആരാധകരെ നേടുന്ന ഇവർക്ക് അതിലേക്കുള്ള വഴിയും എളുപ്പമാകാറുണ്ട്. സിനിമയിൽ എത്തുന്നതിന് മുമ്പ് തന്നെ ആരാധകരെയും ലഭിക്കും.

ഇത്തരത്തിൽ മലയാളികൾക്ക് സുപരിചിതമായ മുഖമാണ് ചൈതനിയ പ്രകാശ്. ഇൻസ്റ്റാഗ്രാമിൽ 15 ലക്ഷത്തിൽ അധികം ഫോളോവേഴ്സിനെ ഇതിനോടകം സ്വന്തമാക്കിയ ചൈതനിയ സിനിമ സ്വപ്നം യാഥാർഥ്യമാവുകയാണ്. ചൈതനിയ നായികയായി എത്തുന്ന ‘ഹയ’ എന്ന സിനിമ റിലീസിന് ഒരുങ്ങുകയാണ്. സിനിമയുടെ കിടിലം ട്രെയിലർ ഇപ്പോഴിതാ പുറത്തിറങ്ങിയിരിക്കുകയാണ്.

ക്യാമ്പസ് പശ്ചാത്തലത്തിൽ ഇറങ്ങുന്ന ഹയ ട്രെയിലറിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. ആട്ടവും പാട്ടും പ്രണയവും ഫൈറ്റും എല്ലാം ചേർന്ന ഒരു ഗംഭീര ട്രെയിലർ തന്നെയാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ഭരത്ത് കെ.ആർ, ചൈതനിയ, അക്ഷയ ഉദയകുമാർ തുടങ്ങിയ പുതുമുഖ താരങ്ങളുടെ ഒരു നീണ്ട നിര തന്നെയാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.

ഇവരെ കൂടാതെ ജോണി ആന്റണി, ഇന്ദ്രൻസ്, ഗുരു സോമസുന്ദരം, ലാൽ ജോസ്, ശ്രീകാന്ത് മുരളി, ശ്രീ ധന്യ, ബിജു പാപ്പൻ, കോട്ടയം രമേശ് തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. മനോജ് ഭാരതിയിട്ട് തിരക്കഥയിൽ വാസുദേവ് സനലാണ് സംവിധാനം ചെയ്തിരിക്കുന്നത്. ജിജു സണ്ണിയാണ് ക്യാമറ. സിൽവർ സോൾ സ്റ്റുഡിയോസ് ആണ് നിർമ്മാണം. തിയേറ്ററുകളിൽ റിലീസിന് വേണ്ടി കാത്തിരിക്കുകയാണ് പ്രേക്ഷകർ.

CATEGORIES
TAGS