‘നിമിഷ സജയൻ ലക്ഷങ്ങളുടെ നികുതി വെട്ടിച്ചു, ആരോപണവുമായി സന്ദീപ് വാര്യർ..’ – സംഭവം ഇങ്ങനെ

തൊണ്ടിമുതലും ദൃക്ഷസാക്ഷിയും എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി നിമിഷ സജയൻ. ഇന്ന് മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത നിമിഷ അഭിനയത്തിലും മികച്ച കഴിവുള്ള ഒരു നടിയാണ്. സ്ത്രീപക്ഷ സിനിമകളിൽ നിമിഷ അഭിനയിച്ചിട്ടുണ്ട്. സിനിമയ്ക്ക് പുറത്ത് വ്യക്തമായ രാഷ്ട്രീയ, സാംസ്കാരിക കാഴ്ചപ്പാടുകളുള്ള ഒരു താരമാണ് നിമിഷ സജയൻ.

നിമിഷയ്ക്ക് എതിരെ ഗുരുതര ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ് ബി.ജെ.പി നേതാവ് കൂടിയായ സന്ദീപ് ജി വാര്യർ. നിമിഷ 20 ലക്ഷത്തിൽ അധികം രൂപയുടെ നികു.തി വെട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് തെളിവുകൾ പുറത്തുവിട്ടിരിക്കുകയാണ് സന്ദീപ്. രാഷ്ട്രീയ വൈ.രാഗ്യം ആണെന്ന് പറയുകയില്ലെന്നും കാരണം ഇത് സംസ്ഥാന ജിഎ.സ്ടിയാണ് ഇത് കണ്ടെത്തിയിരിക്കുന്നതെന്നും സന്ദീപ് പോസ്റ്റിൽ സൂചിപ്പിച്ചു.

നിമിഷ സജയൻ ഒരു കോടി പതിനാല് ലക്ഷം രൂപയുടെ വരുമാനം ഒളിപ്പിച്ചു വച്ചുവെന്നും ഇത് സംസ്ഥാന ജിഎ.സ്ടി ഇന്റലിജൻസ് കണ്ടെത്തിയെന്നും പോസ്റ്റിലൂടെ സന്ദീപ് അഭിപ്രായപ്പെടുന്നു. ഇതിന്റെ അന്വേഷണത്തിന്റെ രേഖകൾ ഉൾപ്പടെയുള്ള കാര്യങ്ങൾ സന്ദീപ് വാര്യർ പുറത്തുവിടുകയും ചെയ്തു. പക്ഷേ പോസ്റ്റിട്ട് മിനിറ്റുകൾക്ക് ഉള്ളിൽ തന്നെ അത് സന്ദീപിന്റെ വാളിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്തിരുന്നു.

സംസ്ഥാനത്തെ ന്യൂ ജനറേഷൻ സിനിമാക്കാർ നികു.തി അടക്കുന്ന കാര്യത്തിൽ ശ്രദ്ധിക്കണമെന്ന് താൻ നേരത്തെ ആവശ്യപ്പെട്ടപ്പോൾ വിവാദമാക്കിയ ആളുകൾ തന്നെയാണ് ഈ കാര്യത്തിൽ വീഴ്ച വരുത്തിരിക്കുന്നതെന്നും സന്ദീപ് അഭിപ്രായം പങ്കുവച്ചിട്ടുണ്ട്. ഇന്ന് രാവിലെയാണ് സന്ദീപ് വാര്യർ മലയാളത്തിലെ പ്രമുഖ സിനിമ താരത്തിന് എതിരെ തെളിവുകൾ പുറത്തുവിടുമെന്ന് പോസ്റ്റുമായി രംഗത്ത് വന്നത്.