‘ബാലിയിൽ അവധി ആഘോഷിച്ച് ജൂണിലെ നടി നയന എൽസ, ഹോട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

രജീഷ വിജയൻ കേന്ദ്ര കഥാപാത്രമായി അഭിനയിച്ച് മലയാളികളുടെ മനസ്സിൽ ഇടം നേടിയ ചിത്രമായിരുന്നു ജൂൺ. ഫ്രൈഡേ ഫിലിംസ് നിർമ്മിച്ച ചിത്രം തിയേറ്ററുകളിൽ വലിയ വിജയമായി തീരുകയും ചെയ്തിരുന്നു. സിനിമയിൽ രജീഷയ്ക്ക് മൂന്ന് നായകന്മാരായിരുന്നു ഉണ്ടായിരുന്നത്. അതിൽ ജൂണിന്റെ ഏറ്റവും അടുത്ത സുഹൃത്തായ കുഞ്ഞി എന്ന കഥാപാത്രത്തെ അഭിനയിച്ച മലയാളികളുടെ ശ്രദ്ധനേടിയ ഒരു താരമുണ്ട്.

നയന എൽസ എന്ന താരമായിരുന്നു ആ കഥാപാത്രമായി തിളങ്ങിയത്. മികച്ച പ്രകടനം കാഴ്ച വച്ച നയന അതിന് മുമ്പ് തമിഴിൽ തിരുട്ട് പയലേ 2 എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. പക്ഷേ പ്രേക്ഷകർക്ക് കൂടുതൽ സുപരിചിതയാകുന്നത് ജൂണിലൂടെയാണ്. ജൂണിന് ശേഷം മണിയറയിലെ അശോകൻ എന്ന സിനിമയിലാണ് നയന അഭിനയിച്ചത്. പത്തനംതിട്ട തിരുവല്ല സ്വദേശിനിയാണ് നയന എൽസ.

മോഡലിംഗ് രംഗത്ത് നിന്ന് അഭിനയത്തിലേക്ക് എത്തിയ നയന കുറുപ്പ് എന്ന ചിത്രത്തിൽ എയർ ഹോസ്റ്റസ്റ്റിന്റെ റോളിലും അഭിനയിച്ചിരുന്നു. ഗാർഡിയൻ, ഹലോ ജൂൺ(ജൂൺ തെലുങ്ക് റീമേക്), ഉല്ലാസം തുടങ്ങിയ സിനിമകളിൽ നയന അഭിനയിച്ചിട്ടുണ്ട്. ഋ, അറ്റ് എന്നീ സിനിമകളാണ് ഇനി നയനയുടെ ഇറങ്ങാനുള്ളത്. ധാരാളം ഗ്ലാമറസ് ഫോട്ടോഷൂട്ടുകളും നയന ചെയ്തിട്ടുണ്ട്.

അതിന്റെ സിനിമ ഷൂട്ടിങ്ങും തിരക്കുകളും മാറിയതോടെ അവധി ആഘോഷിക്കാൻ വേണ്ടി ഇന്തോനേഷ്യയിലെ ബാലിയിൽ പോയിരിക്കുകയാണ് താരം. അവിടെ നിന്നുള്ള ചിത്രങ്ങൾ നയന തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ആരാധകർക്ക് ഒപ്പം പങ്കുവച്ചിട്ടുണ്ട്. “പ്രിയ ബാലി, നീ എന്റെ ഹൃദയത്തെ ചിരിപ്പിക്കുന്നു.. എന്റെ രണ്ടാമത്തെ സോളോയ്ക്ക് ആശംസകൾ..”, ചിത്രങ്ങൾക്ക് ഒപ്പം നയന കുറിച്ചു.