‘പദ്മയ്ക്കും കമലയ്ക്കും ഒപ്പം ഉത്രാടച്ചിരി!! മക്കളെ ഊഞ്ഞാലാട്ടി നടി അശ്വതി ശ്രീകാന്ത്..’ – ഫോട്ടോസ് വൈറൽ

‘പദ്മയ്ക്കും കമലയ്ക്കും ഒപ്പം ഉത്രാടച്ചിരി!! മക്കളെ ഊഞ്ഞാലാട്ടി നടി അശ്വതി ശ്രീകാന്ത്..’ – ഫോട്ടോസ് വൈറൽ

റേഡിയോ ജോക്കിയായി ജോലി ആരംഭിച്ച് പിന്നീട് ടെലിവിഷൻ അവതരണ രംഗത്തേക്കും അതിന് ശേഷം അഭിനയ രംഗത്തേക്കും ചുവടുവച്ച താരമാണ് നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത്. കൊച്ചിയിലെ റെഡ് എഫ്.എമ്മിൽ ജോലി ചെയ്തിരുന്ന അശ്വതി, തന്റെ നീണ്ട വർഷത്തെ പ്രണയത്തിനും വിവാഹത്തിനും ശേഷം ദുബൈയിലേക്ക് പോവുകയും അവിടെയും ആ തൊഴിൽ തന്നെ ചെയ്യുകയും ചെയ്തു.

ആദ്യ മകളുടെ ജനനത്തിന് ശേഷമാണ് അശ്വതി ടെലിവിഷൻ അവതരണ രംഗത്തേക്ക് വരുന്നത്. നടൻ സുരാജ് വെഞ്ഞാറമൂടിന് ഒപ്പം ഫ്ലാവേഴ്സ് ടി.വിയിലെ കോമഡി സൂപ്പർ നൈറ്റ് എന്ന പ്രോഗ്രാമിൽ അവതാരകയായി എത്തിയ ശേഷമാണ് അശ്വതിയെ കൂടുതൽ മലയാളികൾ തിരിച്ചറിഞ്ഞ് തുടങ്ങിയത്. മലയാളി വീട്ടമ്മ, കോമഡി മസാല, നായികാനായകൻ, അമ്മയും കുഞ്ഞും, കോമഡി സൂപ്പർ ഷോ തുടങ്ങിയ പരിപാടികൾ അശ്വതി അവതരിപ്പിച്ചിട്ടുണ്ട്.

ഫ്ലാവേഴ്സ് ടി.വിയിലെ തന്നെ ചക്കപ്പഴം എന്ന കുടുംബ ഹാസ്യ പരമ്പരയിലൂടെയാണ് അശ്വതി അഭിനയ രംഗത്തേക്ക് കാലെടുത്ത് വെക്കുന്നത്. പ്രേക്ഷകർക്ക് ഏറെ അത് ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. സംസ്ഥാന ടെലിവിഷൻ അവാർഡിൽ മികച്ച നടിക്കുള്ള പുരസ്കാരവും അശ്വതിയെ തേടിയെത്തിയിരുന്നു. 2021 ഓഗസ്റ്റിൽ അശ്വതി തന്റെ രണ്ടാമത്തെ മകളായ കമലയ്ക്ക് ജന്മം നൽകുകയും ചെയ്തു.

ഇപ്പോൾ ചക്കപ്പഴത്തിന്റെ പുതിയ സീസൺ ആരംഭിക്കുകയും അശ്വതി തിരിച്ചുവരികയും ചെയ്തിട്ടുണ്ട്. ഉത്രാടദിനത്തിൽ അശ്വതി തന്റെ പെൺമക്കൾക്ക് ഒപ്പം ചെയ്ത ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മക്കളായ പദ്മയെയും കമലയെയും ഊഞ്ഞാലാട്ടുകയും ട്രഡീഷണൽ ലുക്കിൽ ഒരു ചിരി പാസാക്കുകയും ചെയ്തിട്ടുണ്ട് അശ്വതി. ചക്കപ്പഴത്തിലെ ശിവനായ വിഷ്ണു ഐ.പിയാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.

CATEGORIES
TAGS