‘അനിയത്തിയുടെ ഹൽദി ചടങ്ങിൽ തിളങ്ങി ആര്യ, ആശംസകളുമായി ആരാധകർ..’ – ഫോട്ടോസ് വൈറൽ
ഏഷ്യാനെറ്റിലെ ബഡായ് ബംഗ്ലാവ് എന്ന പ്രോഗ്രാമിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടിയും അവതാരകയുമായ ആര്യ ബാബു. സിനിമ-സീരിയൽ മേഖലയിൽ സജീവമായ ആര്യ അവതരണ രംഗത്തും തന്റെ കഴിവ് തെളിയിച്ചിട്ടുള്ള ഒരാളാണ്. ബഡായ് ബംഗ്ലാവിൽ മുകേഷിനും രമേശ് പിഷാരഡിക്കും ഒപ്പം കോമഡി കൗണ്ടറുകൾ പറഞ്ഞ് പിടിച്ചുനിന്ന ഒരാളുകൂടിയാണ് ആര്യ.
അതിന് ശേഷം ആര്യ ബിഗ് ബോസിൽ മത്സരാർത്ഥിയായും വന്നിരുന്നു. നിരവധി സിനിമകളിലും ആര്യ അഭിനയിച്ചിട്ടുണ്ട്. തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങളിലൂടെയാണ് ആര്യ ഇപ്പോൾ കടന്നുപോയികൊണ്ടിരിക്കുന്നത്. ആര്യയുടെ അച്ഛന്റെ അവസാനത്തെ ആഗ്രഹം നാളെ നടക്കാൻ പോവുകയാണ്. ജൂലൈ 14-ലിന് ആര്യയുടെ അനിയത്തി അഞ്ജനയുടെ വിവാഹമാണ്.
അതിന്റെ സന്തോഷത്തിലാണ് താരം. അനിയത്തിയുടെ വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകൾ നടക്കുകയാണ് ഇപ്പോൾ. ഇതിനിടയിൽ ആര്യ തന്റെ പുതിയ യൂട്യൂബ് ചാനൽ തുടങ്ങുകയും ചെയ്തിരുന്നു. വിവാഹത്തിന് ധരിക്കാനുള്ള വസ്ത്രങ്ങളും ആഭരണങ്ങളും വാങ്ങിക്കുന്ന വീഡിയോ യൂട്യൂബിലൂടെ ആര്യ പുറത്തുവിട്ടിട്ടുണ്ട്. ബഡായ് ടാക്കീസ് എന്നാണ് ആര്യയുടെ യൂട്യൂബ് ചാനലിന്റെ പേര്.
വീഡിയോ വന്നതിന് പിന്നാലെ ഇപ്പോഴിതാ അനിയത്തിയുടെ ഹൽദി ചടങ്ങിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. അനിയത്തിയെ ചേർത്ത് നിർത്തി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതും അടിച്ചുപൊളിക്കുന്നതിന്റെയും ചിത്രങ്ങൾ വെഡിങ് എലെമെന്റസ് എന്ന കമ്പനി പുറത്തുവിട്ടിട്ടുണ്ട്. ഓരോ ഹോളി ആഘോഷം പോലെ പരസ്പരം നിറങ്ങൾ മുഖത്ത് തേച്ചതൊക്കെ ചിത്രങ്ങളിൽ കാണാൻ സാധിക്കും.