‘ഇരുളിൽ നിന്ന് വെളിച്ചത്തിലേക്ക്!! ദീപങ്ങളിൽ തിളങ്ങി സാന്ത്വനത്തിലെ ജയന്തി നടി അപ്സര..’ – ഫോട്ടോസ് കാണാം

‘ഇരുളിൽ നിന്ന് വെളിച്ചത്തിലേക്ക്!! ദീപങ്ങളിൽ തിളങ്ങി സാന്ത്വനത്തിലെ ജയന്തി നടി അപ്സര..’ – ഫോട്ടോസ് കാണാം

ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നാണ് ഏഷ്യാനെറ്റിലെ സാന്ത്വനം. മലയാളികളുടെ പ്രിയങ്കരിയായ ചിപ്പി പ്രധാന വേഷത്തിൽ എത്തുന്ന സീരിയലിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവരെയും പ്രേക്ഷകർക്ക് ഏറെ താൽപര്യമാണ്. സാന്ത്വനം സീരിയലിലെ വില്ലത്തി വേഷത്തിലൂടെ മലയാളികൾക്ക് ഇഷ്ടപ്പെട്ട താരമാണ് നടി അപ്സര രത്.നാകരൻ.

സാന്ത്വനത്തിലെ ജയന്തി എന്ന കഥാപാത്രമായി മികച്ച പ്രകടനം കാഴ്ച വച്ചുകൊണ്ടിരിക്കുന്ന അപ്സരയ്ക്ക് മികച്ച വില്ലത്തിക്കുള്ള ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡ് ഈ കഴിഞ്ഞയിടെ ലഭിച്ചിരുന്നു. സാന്ത്വനത്തിൽ വരുന്നതിന് മുമ്പ് തന്നെ അപ്സര അഭിനയ രംഗത്ത് സജീവമാണ്. ടെലിവിഷൻ സീരിയലുകളിലും കോമഡി ഷോകളിലും തന്റെ സാന്നിദ്ധ്യം നേരത്തെ തന്നെ അറിയിച്ചിട്ടുള്ള ഒരാളാണ് അപ്സര.

അപ്സര പ്രധാന വേഷത്തിൽ എത്തിയ ‘ഉള്ളത് പറഞ്ഞാൽ’ എന്ന സീരിയലിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും ലഭിച്ചിരുന്നു. ഇതിന്റെ സംവിധായകനായ ആൽബി ഫ്രാൻസിസുമായി പിന്നീട് പ്രണയത്തിൽ ആവുകയും അത് വിവാഹത്തിൽ എത്തിച്ചേരുകയും ചെയ്തു. തിരുവനന്തപുരം നന്തിയോടു സ്വദേശിനിയാണ് അപ്സര. കോമഡി സ്റ്റാർസിലും സ്കിറ്റുകളിൽ അപ്സര തിളങ്ങിയിട്ടുണ്ട്.

സാന്ത്വനത്തിൽ എത്തിയ ശേഷമാണ് അപ്സരയ്ക്ക് സമൂഹ മാധ്യമങ്ങളിൽ ഒരുപാട് ആരാധകരെ ലഭിക്കുന്നത്. ഇപ്പോഴിതാ ദീപാവലി പ്രമാണിച്ച് അപ്സര ചെയ്ത ഒരു ഗംഭീര ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തിരിക്കുകയാണ്. പട്ടുപാവാടയും ബ്ലൗസും ധരിച്ച് കൈയിൽ ദീപങ്ങൾ പിടിച്ച് ഒരു നാട്ടിൻപുറത്ത് കാരിയായി അപ്സര തിളങ്ങി. പാർവതി നമ്പ്യാരാണ് മേക്കപ്പ് ചെയ്തത്. ആർട്ട് ലാൻഡ് വെഡിങ്ങാണ് ഫോട്ടോസ് എടുത്തത്.

CATEGORIES
TAGS