‘തങ്കനിലാവേ താഴമ്പൂവെ നിന്നോടെൻ പ്രേമം!! നാടൻ ലുക്കിൽ കലക്കൻ ഡാൻസുമായി അനുശ്രീ..’ – വീഡിയോ വൈറൽ

ഇന്നത്തെ മലയാള സിനിമയിൽ കേരളീയ തനിമയുള്ള നടിമാർ വളരെ കുറവാണെന്ന് പലപ്പോഴും പ്രേക്ഷകർ അഭിപ്രായപ്പെടുന്നത് കണ്ടിട്ടുണ്ട്. റിയലിസ്റ്റിക് സിനിമയുടെ വരവോടെയാണോ ഈ അഭിപ്രായമെന്ന് പറഞ്ഞാൽ അത് ശരിയല്ല താനും! പണ്ടും അന്യഭാഷാ നടിമാർ മലയാളത്തിൽ അഭിനയിക്കാൻ വന്നിട്ടുണ്ട്. അവരിൽ പലർക്കും മലയാള തനിമയോ നാടൻ ലുക്കോ ഉണ്ടായിട്ടുണ്ടായിരുന്നില്ല.

ഇപ്പോഴത്തെ മലയാള സിനിമയിൽ മലയാളി മങ്കയായി പ്രേക്ഷകർ കണക്കാക്കുന്ന ഒരു അഭിനയത്രിയാണ് നടി അനുശ്രീ. അനുശ്രീയുടെ സിനിമകളുടെ കഥാപാത്രങ്ങളും പലപ്പോഴും ഒരു നാട്ടിൻപുറം ടച്ചുള്ളവയാണ്. അനുശ്രീയുടെ ആദ്യ സിനിമയായ ഡയമണ്ട് നെക്ലസിലെ കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രം പോലും ഒരു നാട്ടിൻപുറത്തുകാരിയാണ്. അതിന് ശേഷം അനുശ്രീ ചെയ്ത പല റോളുകളും അതുപോലെയുള്ളവയാണ്.

സിനിമയിലെ കഥാപാത്രങ്ങൾ കൊണ്ട് മാത്രമല്ല, യഥാർത്ഥ ജീവിതത്തിലും അനുശ്രീ ഒരു നാട്ടിൻപുറത്തുകാരി ആണ്. അനുശ്രീയുടെ നാടായ കുമുകുംചേരിയിലെ ഉത്സവങ്ങളിലും ആഘോഷങ്ങളിലും കല്യാണങ്ങളിലുമെല്ലാം താരം പങ്കെടുക്കുന്ന ചിത്രങ്ങളും വീഡിയോസും മലയാളികൾ പലപ്പോഴും കണ്ടിട്ടുണ്ട്. ഇന്നും മലയാളത്തിൽ തിരക്കുള്ള നായികയായി തുടരാൻ കാരണവും ഈ സിംപ്ലിസിറ്റിയാണ്.

View this post on Instagram

A post shared by Anusree (@anusree_luv)

12-ത് മാനാണ് അനുശ്രീ അവസാനമായി ഇറങ്ങിയ ചിത്രം. താരയാണ് ഇപ്പോൾ ഷൂട്ടിംഗ് നടക്കുന്ന സിനിമ. അതെ സമയം അനുശ്രീ നാടൻ ലുക്കിൽ ചെയ്ത ഒരു ഡാൻസ് വീഡിയോ വൈറലായിരിക്കുകയാണ്. ദോസ്തിലെ ‘മാരിപ്രാവേ..’ എന്ന ഗാനത്തിനാണ് ചുവടുവച്ചിട്ടിരിക്കുന്നത്. “തങ്കനിലാവേ താഴമ്പൂവെ നിന്നോടെൻ പ്രേമം..”, എന്ന ക്യാപ്ഷനോടെ പ്രണവ് സി സുഭാഷ് എടുത്ത വീഡിയോ അനുശ്രീ പോസ്റ്റ് ചെയ്തിരിക്കുന്നത്.

CATEGORIES
TAGS