‘പാലക്കാടിന്റെ ചൂടിനെ തണുപ്പിച്ച് നടി അന്ന രാജൻ, മനസ്സ് കവർന്നെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

സിനിമ മേഖലയിലുള്ള താരങ്ങൾ ഇന്ന് അഭിനയത്തോടൊപ്പം തന്നെ കൊണ്ടുപോകുന്ന ഒരു കാര്യമാണ് ഉദ്‌ഘാടനങ്ങൾ. പുതിയ ഷോറൂമുകളുടെയും കടകളുടെയും ഉദ്‌ഘാടന ചടങ്ങുകളിൽ സിനിമ, സീരിയൽ താരങ്ങളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സും സജീവമായി നിൽക്കുകയാണ്. അഭിനയിക്കുമ്പോൾ കിട്ടുന്നതുപോലെ ഇത്തരത്തിൽ ഉദ്‌ഘാടനങ്ങൾ ചെയ്യുമ്പോഴും ഒരു വരുമാനം താരങ്ങൾക്ക് ലഭിക്കും.

മലയാള സിനിമയിൽ ഇന്ന് ഉദ്‌ഘാടനങ്ങൾ നടത്തി ഏറെ തിരക്കുള്ള ഒരാളായി മാറിയ താരമാണ് നടി ഹണി റോസ്. ഹണി റോസിന് ലഭിക്കുന്നത് പോലെയുള്ള ഉദ്‌ഘാടനങ്ങൾ മറ്റ് താരങ്ങൾക്ക് കിട്ടുന്നുണ്ടോ എന്നത് സംശയമാണ്. ഹണി റോസിനെ കാണാനും ആളുകൾ വലിയ രീതിയിൽ എത്താറുണ്ട്. ഇപ്പോഴിതാ ഹണി റോസിനെ പിന്നാലെ അങ്കമാലി ഡയറീസിലൂടെ സുപരിചിതയായ നടി അന്ന രാജനും സജീവമാവുകയാണ്.

അന്നയെ കാണാനും ആളുകൾ ഇപ്പോൾ എത്തുന്നുണ്ട്. ഇപ്പോഴിതാ പാലക്കാട് നഗരത്തിലെ പുതിയതായി ആരംഭിച്ച സി.എം മൊബൈൽസ് എന്ന ഷോപ്പിന്റെ ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോഴുള്ള അന്നയുടെ ഫോട്ടോസാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമാവുന്നത്. അന്നയെ കൂടാതെ നടിമാരായ മാളവിക മേനോൻ, പ്രയാഗ മാർട്ടിൻ എന്നിവരും ചടങ്ങിൽ പങ്കെടുക്കാൻ വേണ്ടി എത്തിയിരുന്നു.

പച്ച നിറത്തിലെ മനോഹരമായ ഒരു ഗൗണിലാണ് അന്ന രാജൻ എത്തിയത്. ഈ വസ്ത്രത്തിൽ കാണാൻ നല്ല ഭംഗിയുണ്ടെന്ന് നിരവധി പേർ പോസ്റ്റുകൾക്ക് താഴെ കമന്റുകളുമായി വന്നിട്ടുമുണ്ട്. മാളവികയും പ്രയാഗയും സ്റ്റൈലിഷ് ലുക്കിലാണ് എത്തിയത്. കഴിഞ്ഞ വർഷമിറങ്ങിയ തിരിമാലി എന്ന സിനിമയിലാണ് അന്ന അവസാനമായി അഭിനയിച്ചത്. അടുത്തതായി അന്നയുടെ വരാനുള്ള സിനിമ തലനാരിഴയാണ്.

CATEGORIES
TAGS Palakkad