‘ഹോം സിനിമയിലെ നായികയല്ലേ ഇത്!! ഗോവൻ ലൈഫ് ആസ്വദിച്ച് നടി ദീപ തോമസ്..’ – ഫോട്ടോസ് വൈറൽ

‘ഹോം സിനിമയിലെ നായികയല്ലേ ഇത്!! ഗോവൻ ലൈഫ് ആസ്വദിച്ച് നടി ദീപ തോമസ്..’ – ഫോട്ടോസ് വൈറൽ

റോജിൻ തോമസ് സംവിധാനം ചെയ്ത ഒ.ടി.ടിയിൽ റിലീസ് ചെയ്ത മികച്ച പ്രേക്ഷക അഭിപ്രായം നേടിയ ചിത്രമായിരുന്നു ഹോം. ഇന്ദ്രൻസ്, ശ്രീനാഥ് ഭാസി, മഞ്ജു പിള്ള, നസ്ലെൻ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ സിനിമ നിർമ്മിച്ചത് വിജയ് ബാബു ആയിരുന്നു. മലയാളത്തിൽ ഇറങ്ങിയ മികച്ച ഫാമിലി ചിത്രങ്ങളിൽ ഒന്നായിരുന്നു ഹോം. തിയേറ്ററിൽ ഇറങ്ങിയിരുന്നെങ്കിൽ കളക്ഷൻ നേടി വിജയിക്കുമായിരുന്നു.

സിനിമയിൽ നായികയായി അഭിനയിച്ചത് ദീപ തോമസ് എന്ന നടിയായിരുന്നു. കരിക്കിന്റെ റോക്ക് പേപ്പർ സിസേഴ്സ് എന്ന വെബ് സീരിസിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് ദീപ തോമസ്. അതിലൂടെ ആരാധകരെ നേടിയെടുത്ത ദീപ അതിന് ശേഷം വൈറസിലൂടെ സിനിമ മേഖലയിലേക്ക് ചുവടുവച്ചു. അതിൽ വളരെ ചെറിയ ശ്രദ്ധേയമായ ഒരു വേഷമായിരുന്നു ദീപ അവതരിപ്പിച്ചത്.

പിന്നീട് മോഹൻ കുമാർ ഫാൻസ്‌ എന്ന സിനിമയിൽ കുറച്ചുകൂടി ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു ദീപ. അതിൽ വിനയ് ഫോർട്ടിന്റെ കാമുകിയുടെ റോളിലാണ് ദീപ അഭിനയിച്ചത്. അത് കഴിഞ്ഞാണ് ഹോമിൽ ദീപ നായികയായി എത്തുന്നത്. ഞാൻ ഇപ്പൊ എന്താ ചെയ്യാ എന്ന സിനിമയാണ് അവസാനമായി ഇറങ്ങിയത്. ഇനി അടുത്തതായി ദീപയുടെ വരാനുള്ളത് സുലേഖ മൻസിൽ എന്ന ചിത്രമാണ്.

സിനിമ കഴിഞ്ഞാൽ യാത്രകൾ ഒരുപാട് ചെയ്യാൻ ഇഷ്ടപ്പെടുന്ന ഒരാളാണെന്ന് ദീപയുടെ പോസ്റ്റുകൾ കണ്ടാൽ മനസ്സിലാവും. ഇപ്പോഴിതാ ഗോവയിലുള്ള മോണ്ടെഗോ ബേ ബീച്ച് വില്ലേജ് റിസോർട്ടിൽ സമയം ചിലവഴിക്കുന്ന ഫോട്ടോസ് ദീപ ആരാധകർക്ക് ഒപ്പം പങ്കുവച്ചിട്ടുമുണ്ട്. ഒരു കിടിലം വെറൈറ്റി ഔട്ട് ഫിറ്റ് ധരിച്ചാണ് ദീപ ചിത്രങ്ങളിൽ തിളങ്ങി. നിരവധി പേരാണ് കമന്റുകൾ ഇട്ടിരിക്കുന്നത്.

CATEGORIES
TAGS