‘കുടുംബ വിളക്കിലെ പഴയ ശീതളാണോ ഇത്, ഹോട്ട് ലുക്കിൽ നടി അമൃത നായർ..’ – ഫോട്ടോസ് വൈറൽ

‘കുടുംബ വിളക്കിലെ പഴയ ശീതളാണോ ഇത്, ഹോട്ട് ലുക്കിൽ നടി അമൃത നായർ..’ – ഫോട്ടോസ് വൈറൽ

ടെലിവിഷൻ പരമ്പരകളിലൂടെ മലയാളികളുടെ മുന്നിലേക്ക് എത്തുന്ന താരങ്ങളെ എന്നും പ്രേക്ഷകർ ഉറ്റുനോക്കാറുണ്ട്. അവരുടെ വിശേഷങ്ങൾ അറിയാൻ മലയാളികൾ താല്പര്യം കാണിക്കാറുണ്ടെന്നതും ശ്രദ്ധേയമാണ്. ഇവർക്ക് സമൂഹ മാധ്യമങ്ങളിൽ ഒരു സിനിമ താരത്തിന് ലഭിക്കുന്ന അതെ പിന്തുണയും ലഭിക്കാറുണ്ട്. അത്തരത്തിൽ ഒരുപാട് ആരാധകരുള്ള ഒരു സീരിയൽ താരമാണ് നടി അമൃത നായർ.

മഴവിൽ മനോരമയിലെ ഡോക്ടർ റാം എന്ന പരമ്പരയിലൂടെയാണ് അമൃത അഭിനയ രംഗത്തേക്ക് എത്തുന്നത്. ഒരിടത്തൊരു രാജകുമാരി, കുടുംബവിളക്ക് തുടങ്ങിയ പരമ്പരകളിലൂടെ ജനശ്രദ്ധനേടിയ അമൃത ഫ്ലാവേഴ്സ് ചാനലിലെ സ്റ്റാർ മാജിക്കിലെ ഒരു സ്ഥിരം സാനിദ്ധ്യം ആയിരുന്നു. സ്റ്റാർ മാജിക്കിൽ എത്തിയ ശേഷം സമൂഹ മാധ്യമങ്ങളിൽ ധാരാളം ആരാധകരെ ലഭിക്കുകയും ചെയ്തിരുന്നു അമൃതയ്ക്ക്.

കുടുംബവിളക്ക് എന്ന സീരിയലിലെ ശീതൾ എന്ന കഥാപാത്രമാണ് ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറാൻ കാരണമായത്. അതിൽ നിന്ന് അമൃത പിന്മാറിയെങ്കിലും ആ കഥാപാത്രത്തിന്റെ പേരിൽ ഇപ്പോഴും താരം അറിയപ്പെടുന്നു. ഏഷ്യാനെറ്റിലെ തന്നെ ഗീതാഗോവിന്ദം എന്ന പരമ്പരയിൽ അമൃത ഇപ്പോൾ അഭിനയിക്കുന്നുണ്ട്. ഇത് കൂടാതെ ഒരു വെബ് സീരീസിലും അമൃത അഭിനയിക്കുന്നുണ്ട്.

സീരിയലിൽ തിളങ്ങി നിൽക്കുന്ന അമൃത ധാരാളം മോഡലായും സജീവമാണ്. സീരിയൽ നടിയായ റെബേക്ക സന്തോഷിന്റെ ബിയുബൈ ബെക്കയുടെ മനോഹരമായ ലെഹങ്കയിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോസ് അമൃത പങ്കുവച്ചിരിക്കുകയാണ്. ജിത്തു തമ്പിയാണ് അമൃതയുടെ ഫോട്ടോസ് എടുത്തിരിക്കുന്നത്. വീണ വിനീതാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്.

CATEGORIES
TAGS