‘വീണ്ടും ടാറ്റൂ അടിച്ച് യുവനടി അന്ന ബെൻ!! എന്താണെന്ന് കണ്ട് കിളി പോയി ആരാധകർ..’ – ഫോട്ടോസ് വൈറൽ
തിരക്കഥാകൃത്തായ ബെന്നി പി നായരമ്പലത്തിന്റെ മകളും നടിയുമായ അഭിനയത്രിയാണ് അന്ന ബെൻ. അച്ഛന്റെ സ്വാതീനമോ പേരോ പറയാതെ തന്നെ സിനിമയിൽ ഓഡിഷനുകളിൽ പങ്കെടുത്ത് അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് അന്ന. അതും ദിലേഷ് പോത്തൻ ഉൾപ്പടെയുള്ളവരെ ഓഡിഷനിൽ ഞെട്ടിച്ചുകൊണ്ടാണ് അന്ന ബെൻ സിനിമയിലേക്ക് എത്തുന്നതെന്നും ശ്രദ്ധേയമാണ്.
മധു സി നാരായണൻ സംവിധാനം ചെയ്ത സൂപ്പർഹിറ്റായി മാറിയ കുമ്പളങ്ങി നൈറ്റിസ് എന്ന ചിത്രത്തിൽ നായികയായി അഭിനയിക്കാൻ ആദ്യ സിനിമയിൽ തന്നെ അവസരം ലഭിച്ചു. ഫഹദ് ഫാസിൽ, ഷൈൻ നിഗം എന്നിവർക്കൊപ്പമാണ് അന്ന ആദ്യ സിനിമയിൽ അഭിനയിച്ചത്. അവർക്കൊപ്പം തന്നെ പിടിച്ചുനിൽക്കാൻ അന്നയ്ക്ക് സാധിച്ചു. ആദ്യ സിനിമയിലെ പ്രകടനം കൊണ്ട് തന്നെ കൂടുതൽ അവസരങ്ങൾ അന്നയ്ക്ക് ലഭിച്ചു.
മലയാള സിനിമയിലെ ഭാഗ്യനായിക എന്നാണ് ഈ യുവനടിയെ വിശേഷിപ്പിക്കുന്നത്. കുറച്ച് മാസങ്ങൾക്ക് മുമ്പാണ് അന്ന കൈയിൽ ടാറ്റൂ അടിച്ച കാര്യം സൂചിപ്പിച്ച് ഒരു പോസ്റ്റിരുന്നത്. കൈയിൽ സെവൻ എന്ന ഇംഗ്ലീഷിലാണ് പച്ചക്കുത്തിയത്. അന്ന് അത് എന്താണെന്ന് മനസ്സിലാക്കാൻ ആരാധകർ ഒരുപാട് പാടുപ്പെട്ടിരുന്നു. അന്നയുടെ അനിയത്തിയും അത് തന്നെ ടാറ്റൂ ചെയ്തിരുന്നു. ഇപ്പോഴിതാ വീണ്ടും കൈയിൽ തന്നെ മറ്റൊരു ടാറ്റൂ ചെയ്തിരിക്കുകയാണ് അന്ന.
ഈ തവണയും ആരാധകർ കുഴപ്പിച്ചിരിക്കുകയാണ് അന്ന. അന്നയ്ക്ക് ഒപ്പം ഈ തവണയും അനിയത്തി ഉണ്ടായിരുന്നു. അവരെ കൂടാതെ ഒരു കൂട്ടുകാരിയും ഈ തവണ ഒപ്പം കൂടി. മൂവരും ‘അ’ എന്ന മലയാള അക്ഷരമാണ് ചെയ്തിരിക്കുന്നത്. അന്ന കാലിലും മറ്റു രണ്ടു പേരും കൈയിലുമാണ് ഇത് ടാറ്റൂ ചെയ്തത്. ഫഹദ് ഫാസിൽ ഇന്റർവ്യൂവിലെ പറഞ്ഞ് വൈറലായ ‘അതെ അതെ അതെ’ ആണോ ഈ അ കൊണ്ട് ഉദ്ദേശിച്ചതെന്ന് ആരാധകരിൽ ഒരാൾ ചോദിച്ചിട്ടുണ്ട്.