‘ഇഷ്ഖിലെ നായികയല്ലേ ഇത്!! ചുവപ്പിൽ ഹോട്ട് ലുക്കിൽ ഞെട്ടിച്ച് നടി ആൻ ശീതൾ..’ – ഫോട്ടോസ് വൈറൽ

നവാഗതനായ അനുരാജ് മനോഹർ സംവിധാനം ചെയ്ത സൂപ്പർഹിറ്റായി മാറിയ ചിത്രമായിരുന്നു ഇഷ്.ഖ്. ഷൈൻ നിഗം നായകനായി എത്തിയ സിനിമയുടെ ക്ലൈമാക്സ് ഇന്നും മലയാളികൾക്ക് രോമാഞ്ചം ഉളവാക്കുന്ന ഒന്നാണ്. ഇന്നേ വരെ മലയാള സിനിമയിൽ കണ്ടിട്ടില്ലാത്ത നായികാ കഥാപാത്രത്തിന്റെ അതിശക്തമായ ക്ലൈമാക്സ് രംഗമാണ് അതിലുണ്ടായിരുന്നത്. ഷൈൻ ടോം ചാക്കോ ആയിരുന്നു വില്ലനായി അഭിനയിച്ചത്.

അതിലെ നായികയായി അഭിനയിച്ച താരത്തിന്റെ പ്രകടനം എടുത്തുപറയേണ്ട ഒന്നാണ്. ആൻ ശീതൾ എന്ന താരമായിരുന്നു അതിൽ ഷൈനിന്റെ നായികയായി അഭിനയിച്ചത്. ആനിന്റെ ആദ്യ സിനിമയായിരുന്നില്ല അത്. ജവാൻ ഓഫ് വെള്ളിമല, എസ്ര തുടങ്ങിയ സിനിമകളിൽ ആൻ ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മൂന്നാമത്തെ ചിത്രത്തിൽ തന്നെ നായികയായി അഭിനയിക്കാനും ആനിന് അവസരം ലഭിച്ചു.

അതിന് ശേഷം കാളിദാസ് എന്ന തമിഴ് സിനിമയിലാണ് ആൻ ശീതൾ അഭിനയിച്ചത്. പിന്നീട് തെലുങ്കിലും അരങ്ങേറി ആൻ. കുന്നേരസനി എന്ന തെലുങ്ക് സിനിമയിലൂടെയാണ് അവിടെ തുടക്കം കുറിച്ചത്. പടച്ചോനെ ഇങ്ങള് കാത്തോളീ എന്ന മലയാള സിനിമയാണ് ഇനി ആനിന്റെ ഇറങ്ങാനുള്ളത്. അഭിനയത്തോടൊപ്പം തന്നെ നല്ലയൊരു സ്കെറ്റ് ബോർഡ് ചാമ്പ്യൻ കൂടിയാണ് ആൻ ശീതൾ എന്ന താരം.

സമൂഹ മാധ്യമങ്ങളിൽ അതിന്റെ വീഡിയോസ് ആൻ പലപ്പോഴും പങ്കുവച്ചിട്ടുണ്ട്. അതെ സമയം ആൻ ശീതൾ ചുവപ്പ് ഔട്ട്.ഫിറ്റിൽ തിളങ്ങിയിരിക്കുന്ന ഹോട്ട് ലുക്ക് ഫോട്ടോസാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ആൻ തന്നെയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. സൗരവ് പോൾ ആണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. “നിങ്ങളുടെ കുതികാൽ, തല, നിലവാരം എന്നിവ ഉയരത്തിൽ സൂക്ഷിക്കുക..” എന്ന ക്യാപ്ഷനാണ് ചിത്രങ്ങൾക്ക് ഒപ്പം ആൻ കുറിച്ചത്.

CATEGORIES
TAGS