‘ഫാഷൻ വീക്ക് ഷോയിൽ ക്യാറ്റ് വാക്ക് ചെയ്‌ത്‌ അനിഖ സുരേന്ദ്രൻ, കൈയടിച്ച് കാണികൾ..’ – വീഡിയോ വൈറൽ

ഒട്ടനവധി സിനിമകളിൽ ബാലതാരമായി അഭിനയിച്ച് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് അനിഖ സുരേന്ദ്രൻ. ജയറാമും മംത മോഹൻദാസും പ്രധാന വേഷത്തിൽ അഭിനയിച്ച സത്യൻ അന്തിക്കാട് ചിത്രമായ ‘കഥ തുടരുന്നു’ എന്ന ചിത്രത്തിലാണ് ആദ്യമായി അനിഖ ബാലതാരമായി അഭിനയിക്കുന്നത്. അതിലെ കുഞ്ഞു ലയയെ അത്ര പെട്ടന്ന് മലയാളികൾക്ക് മറക്കാൻ പറ്റുകയില്ല.

ആദ്യ ചിത്രത്തിലെ പ്രകടനത്തിന് ശേഷം അനിഖയെ തേടി കൂടുതൽ അവസരങ്ങൾ വന്നു. 5 സുന്ദരികൾ എന്ന ആന്തോളജി ചിത്രത്തിലെ സേതുലക്ഷ്മി എന്ന കഥാപാത്രമായുള്ള അനിഖയുടെ പ്രകടനത്തിന് ആ വർഷത്തെ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു. തുടർന്ന് തമിഴിൽ നിന്നും കൂടുതൽ അവസരങ്ങളെ അനിഖയെ തേടിയെത്തി. അതും അജിത്തിന്റെ മകളായിട്ടാണ് അനിഖ അഭിനയിച്ചത്.

ഒന്നല്ല രണ്ട് സിനിമകളിലാണ് അനിഖ അജിത്തിന്റെ മകളായി അഭിനയിച്ചത്. യെന്നൈ അറിന്താൽ, വിശ്വാസം എന്നീ സിനിമകളിലാണ് അനിഖ അജിത്തിന്റെ മകളായി അഭിനയിച്ചിട്ടുള്ളത്. രണ്ട് സിനിമകളും തമിഴ് നാട്ടിൽ വലിയ വിജയമാവുകയും ചെയ്തിരുന്നു. വിശ്വാസത്തിലാണ് അനിഖ അവസാനമായി അഭിനയിച്ചത്. അതിന് ശേഷം പഠനത്തിൽ കൂടുതൽ ശ്രദ്ധ കൊടുത്തിരിക്കുകയാണ്.

View this post on Instagram

A post shared by Mirshad noor (@mirshad_noor)

ഈ കഴിഞ്ഞ ദിവസം കോഴിക്കോട് ഹൈലൈറ്റ് മാളിൽ വച്ച് നടന്ന ഫാഷൻ വീക്കിൽ അനിഖയും പങ്കെടുത്തിരുന്നു. നടി പ്രയാഗ മാർട്ടിന്റെ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ ഇപ്പോഴിതാ അനിഖ റാംപ് വാക്ക് ചെയ്യുന്നതിന്റെ ഫോട്ടോസും വീഡിയോയും ശ്രദ്ധനേടുകയാണ്. ക്രീം കളർ ഷോർട്സും ടോപ്പും ധരിച്ചാണ് ഫാഷൻ വീക്കിൽ അനിഖ റാംപ് വാക്ക് നടത്തിയത്.

CATEGORIES
TAGS