‘ഇങ്ങനെയൊന്ന് ഇതാദ്യം!! ബബിൾ ഫോട്ടോഷൂട്ടുമായി നടി അനശ്വര രാജൻ..’ – ചിത്രങ്ങൾ വൈറൽ

‘ഇങ്ങനെയൊന്ന് ഇതാദ്യം!! ബബിൾ ഫോട്ടോഷൂട്ടുമായി നടി അനശ്വര രാജൻ..’ – ചിത്രങ്ങൾ വൈറൽ

ബാലതാരമായി അഭിനയിച്ച് സിനിമയിൽ തിളങ്ങി നിൽക്കുന്ന ഒരാളാണ് അനശ്വര രാജൻ. ബാലതാരം എന്നല്ല ഒരു നായികാ നടിയിലേക്ക് ഇപ്പോൾ അനശ്വര എത്തി കഴിഞ്ഞു. ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരുടെ മകളായി അഭിനയിച്ചുകൊണ്ട് സിനിമയിലേക്ക് എത്തിയ അനശ്വര, ഇപ്പോൾ ഒരു ജൂനിയർ ലേഡി സൂപ്പർസ്റ്റാർ പദവിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. അത് പറയാൻ വ്യക്തമായ കാരണങ്ങളുമുണ്ട്.

അനശ്വര പ്രധാന വേഷങ്ങളിൽ ഒന്നിൽ അഭിനയിച്ച ‘തണ്ണീർമത്തൻ ദിനങ്ങൾ’ 50 കോടിയിൽ അധികം കളക്ഷൻ നേടുകയും താരം ടൈറ്റിൽ റോളിൽ അഭിനയിച്ച ‘സൂപ്പർ ശരണ്യ’ വലിയ വിജയം നേടുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ വലിയ താരങ്ങൾ ഒന്നുമില്ലെങ്കിൽ കൂടി അനശ്വരയുടെ പേര് കണ്ട് സിനിമ കാണാൻ വരുന്ന പ്രേക്ഷകരും ഇപ്പോൾ താരത്തിനുണ്ട്. അതുകൊണ്ട് തന്നെ ജൂനിയർ ലേഡി സൂപ്പർസ്റ്റാർ എന്ന് ചില ആരാധകർ വിളിക്കുന്നത്.

ഉദാഹരണം സുജാത, എവിടെ, ആദ്യരാത്രി, വാങ്ക് തുടങ്ങിയ സിനിമകളിൽ അനശ്വര തിളങ്ങിയിട്ടുണ്ട്. വൈകാതെ തന്നെ നായികയായി കൂടുതൽ സിനിമകളിൽ അനശ്വര തിളങ്ങുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. സോഷ്യൽ മീഡിയയിൽ വലിയയൊരു ക്യാംപയിൻ നടക്കാൻ കാരണമായ അനശ്വരയുടെ ഒരു ഫോട്ടോഷൂട്ട് ഒരു വർഷത്തിന് മുമ്പ് ഉണ്ടായിട്ടുണ്ടായിരുന്നു. അന്ന് മലയാള സിനിമയിലെ പല നടിമാരും താരത്തിന് പിന്തുണ അറിയിച്ച് രംഗത്ത് വന്നിരുന്നു.

ഇപ്പോഴിതാ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും അനശ്വരയുടെ ഒരു വെറൈറ്റി ബബിൾ ഫോട്ടോഷൂട്ട് സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. സ്റ്റൈലിഷ് ഔട്ട് ഫിറ്റിൽ പൊളി ലുക്കിലാണ് ചിത്രങ്ങളിൽ അനശ്വരയെ കാണാൻ സാധിക്കുന്നത്. പ്ലാൻ ബി ആക്ഷൻസിന് വേണ്ടി ജിബിൻ ആർട്ടിസ്റ്റാണ് ചിത്രങ്ങൾ എടുത്തത്. ജോബിന വിൻസെന്റിന്റെ സ്റ്റൈലിങ്ങിൽ റിസ് വാനാണ് അനശ്വരയ്ക്ക് മേക്കപ്പ് ചെയ്തിരിക്കുന്നത്.

CATEGORIES
TAGS