‘കാണാൻ തന്നെ എന്തൊരു ഐശ്വര്യം!! സാരിയിൽ ക്യൂട്ട് ലുക്കിൽ നടി അനഘ..’ – ഫോട്ടോസ് വൈറൽ
മലയാള സിനിമ മേഖലയിൽ ഒരുപാട് പുതുമുഖ നടിമാർ അഭിനയ രംഗത്തേക്ക് വരുന്ന കാലമാണ് ഇത്. മിക്ക നടിമാർക്കും അഭിനയ ആദ്യ സിനിമകളിലൂടെ തന്നെ ശ്രദ്ധ നേടാനും ഒരുപാട് ആരാധകരെ സ്വന്തമാക്കാനും സാധിക്കാറുണ്ട്. അത്തരത്തിൽ ഒറ്റ സിനിമയിൽ അഭിനയിച്ച് മാത്രം സോഷ്യൽ മീഡിയയിൽ പതിനായിരങ്ങൾ ആരാധകരായിട്ടുള്ള ഒരു താരമാണ് നടി അനഘ സ്റ്റിബിൻ.
25-കാരിയായി അനഘ ‘കിടു’ എന്ന മലയാള സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ്. സിനിമ വലിയ വിജയം നേടിയില്ലെങ്കിലും കൂടിയും അനഘയ്ക്ക് ആരാധകരെ ലഭിച്ചു. അതിന് പ്രധാന കാരണങ്ങളിൽ ഒന്ന് അനഘ സ്ഥിരമായി ടിക് ടോകിൽ വീഡിയോസിൽ ആ സമയത്ത് പങ്കുവെക്കുമായിരുന്നു. ഡോക്ടർ കൂടിയായ അനഘ അങ്ങനെ വളരെ പെട്ടന്ന് തന്നെ പ്രശസ്തയായി.
അനഘയ്ക്ക് ആരാധകർ കൂടാനുള്ള മറ്റൊരു കാരണം, മലയാളികളുടെ ഇഷ്ടപ്പെട്ട വേഷങ്ങളിൽ ഒന്നായ കേരള സാരിയിൽ ധാരാളം ഫോട്ടോഷൂട്ടുകൾ ചെയ്ത ഫോട്ടോസ് പങ്കുവെക്കുന്നതുകൊണ്ട് കൂടിയായിരുന്നു. കണിമംഗലം കോവിലകം എന്ന വെബ് സീരീസ് എടുത്ത ടീമിന്റെ പെരുവണ്ണാപുരം പി.ഒ എന്ന സീരിസിൽ ഈ അടുത്തിടെ അഭിനയിച്ചും അനഘ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരുന്നു.
പതിവ് പോലെ തന്നെ അനഘയുടെ സാരിയിലുള്ള പുത്തൻ പുതിയ ഫോട്ടോസും വൈറലായിരിക്കുകയാണ്. നീല നിറത്തിലെ സാരി ധരിച്ച് ക്യൂട്ട് ലുക്കിലാണ് പുതിയ ഫോട്ടോസിൽ അനഘയെ കാണാൻ സാധിക്കുന്നത്. ഈ കഴിഞ്ഞ ദിവസമാണ് അനഘ വിവാഹിതയാകാൻ പോകുന്ന കാര്യം ആരാധകരെ അറിയിച്ചത്. ഏഴ് വർഷത്തെ പ്രണയത്തിന് ശേഷമാണ് വിവാഹമെന്നും അനഘ ഇൻസ്റ്റാഗ്രാമിൽ തന്റെ കാമുകനെ പരിചയപ്പെടുത്തികൊണ്ട് കുറിച്ചിരുന്നു.