‘പാപ്പുവിന് ഞങ്ങടെ പിറന്നാൾ പൊന്നുമ്മ!! ഗോപി സുന്ദറിന് ഒപ്പം മകളുടെ ജന്മദിനം ആഘോഷിച്ച് അമൃത..’ – ഫോട്ടോസ് വൈറൽ
ഈ അടുത്തിടെയാണ് ഗായികയായ അമൃത സുരേഷും സംഗീത സംവിധായകനായ ഗോപി സുന്ദറും ഒന്നിച്ച് ജീവിക്കാനുള്ള തീരുമാനം തങ്ങളുടെ ആരാധകരുമായി പങ്കുവച്ചത്. ഇരുവരും നേരത്തെ വിവാഹിതരായിരുന്നു. ഗോപി സുന്ദറിന്റെ കാര്യത്തിൽ ആദ്യ വിവാഹ ബന്ധത്തിന് ശേഷം മറ്റൊരു പ്രമുഖ ഗായികയ്ക്ക് ഒപ്പം ലിവിങ് ടുഗെതർ റിലേഷൻഷിപ്പിലായിരുന്നു. അതിന് ശേഷമാണ് അമൃതയുമായി അടുക്കുന്നത്.
അമൃതയാകട്ടെ റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി നിൽക്കുന്ന സമയത്ത് നടൻ ബാലയുമായി ഇഷ്ടത്തിലായി ഒടുവിൽ അത് വിവാഹത്തിൽ വരെ എത്തിയിരുന്നു. പക്ഷേ അധികം നാൾ ഇരുവരും ഒരുമിച്ച് താമസിച്ചിരുന്നില്ല. ആ ബന്ധത്തിലുള്ള മകൾ അമൃതയ്ക്ക് ഒപ്പമാണ് താമസിക്കുന്നത്. അവന്തിക എന്നാണ് കുട്ടിയുടെ പേര്. അങ്ങനെ രണ്ട് പേരും പുതുജീവിതത്തിലേക്ക് കടക്കാൻ തീരുമാനിച്ചത് ഏറെ പ്രതിസന്ധികൾ മറികടന്നാണ്.
ഗോപി സുന്ദറിനായിരുന്നു കൂട്ടത്തിൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ കേൾക്കേണ്ടി വന്നത്. ഇതിലെങ്കിലും ഉറച്ചുനിൽക്കുമോ എന്നായിരുന്നു പലരും പരിഹസിച്ചത്. അമൃതയെ കുറിച്ച് വന്നത് മകൾ എന്ത്യേ അതിനെ ഒഴിവാക്കിയോ എന്നൊക്കെയുള്ള കമന്റുകളായിരുന്നു. രണ്ട് വിമർശനങ്ങൾക്കും ഇരുവരും പലപ്പോഴും മറുപടി കൊടുത്തിട്ടുമുണ്ട്. ഇരുവരും അടിച്ചുപൊളിച്ച് ജീവിതം ആസ്വദിക്കുകയാണ്.
വിമർശകർക്ക് ഉഗ്രൻ മറുപടി പോലെ പാപ്പു എന്ന് വിളിക്കുന്ന മകൾ അവന്തികയുടെ ജന്മദിനം ആഘോഷമാക്കിയിരിക്കുകയാണ് അമൃത സുരേഷ്. ഗോപി സുന്ദറിനും അനിയത്തിയായ അഭിരാമി സുരേഷിനും ഒപ്പം അടിച്ചുപൊളിച്ചാണ് പാപ്പുവിന്റെ ജന്മദിനം ഇരുവരും ആഘോഷിച്ചത്. അമൃതയുടെയും ഗോപിയുടെയും ആരാധകർ അവന്തികയ്ക്ക് ജന്മദിനം ആശംസിച്ച് കമന്റുകളും ഇട്ടിട്ടുണ്ട്.