‘തനി അച്ചായത്തി ലുക്ക്!! ഈസ്റ്റർ സ്പെഷ്യൽ ഫോട്ടോഷൂട്ടുമായി നടി അമേയ മാത്യു..’ – ചിത്രങ്ങൾ കാണാം

ലോകം എമ്പാടുമുള്ള ക്രിസ്തുമത വിശ്വാസികൾ ഇന്ന് ഈസ്റ്റർ ആഘോഷിക്കുകയാണ്. യേശു ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ ഓർമ്മ കൊണ്ടാടുന്ന ദിനമാണ് ഈസ്റ്റർ. ഒരു പുണ്യദിനമായിട്ടാണ് ഈസ്റ്ററിനെ ആഘോഷിക്കുന്നത്. തിന്മയുടെയും അസത്യത്തിന്റെയും വിജയം താൽക്കാലികം മതമാണെന്നും കഷ്ടങ്ങൾ സഹിച്ച് സത്യത്തിന് വേണ്ടി നില നിൽക്കണമെന്നും ഈസ്റ്റർ നമ്മളെ പഠിപ്പിക്കുന്നു.

കേരളത്തിലും ഈസ്റ്റർ വലിയ രീതിയിൽ ആഘോഷിക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് വർഷമായി പള്ളികളിൽ പോകാൻ പറ്റാതിരുന്ന വിശ്വാസികൾ ഈ തവണ പാതിര കുര്‍ബാനയിലും പ്രത്യേക പ്രാര്‍ഥനകളിലും വളരെ ആവേശത്തോടെ തന്നെ പങ്കെടുത്തു. സിനിമ സീരിയൽ രംഗത്ത് പ്രവർത്തിക്കുന്ന താരങ്ങൾ തങ്ങളുടെ ആരാധകർക്ക് ഈസ്റ്റർ ആശംസിച്ച് പോസ്റ്റുകൾ ഇട്ടിട്ടുണ്ട്.

ആ കൂട്ടത്തിൽ ഏറ്റവും ശ്രദ്ധേയമാണ് നടിയും മോഡലുമായ അമേയ മാത്യുവിന്റെ ഈസ്റ്റർ സ്പെഷ്യൽ ഫോട്ടോഷൂട്ട് പോസ്റ്റ്. തനി അച്ചായത്തി ലുക്കിലാണ് അമേയ മാത്യു ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. അതും പള്ളിക്കുള്ളിൽ വച്ചാണ് അമേയയുടെ ഫോട്ടോഷൂട്ട് നടന്നത്. പ്രാർത്ഥനകളോടെ പള്ളിക്കുള്ളിൽ ഇരിക്കുന്ന അമേയ മാത്യുവിനെ ചിത്രങ്ങളിൽ കാണാൻ സാധിക്കും. അമൽ ഷാജിയാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.

കൊടിയ പീ.ഡന അനുഭവങ്ങളുടെ ദുഖവെള്ളിക്ക് ശേഷം അതിജീവനത്തിന്റെ ഒരു ഉയർത്തെഴുന്നേൽപ്പ് ഉണ്ട്. കൊറോണയും, പ്രളയവും അതിജീവിച്ച നമ്മൾ ഐക്യത്തോടെയും, പരസ്പര സ്നേഹത്തോടെയും ഇനിയും വരാൻ ഇരിക്കുന്ന ഏതൊരു ദുരിതത്തെയും നേരിടുമെന്ന ഉറച്ച വിശ്വാസത്തോടെ ലോകം എമ്പാടുമുള്ള എല്ലാ മലയാളികൾക്കും ഈസ്റ്റർ ആശംസകൾ..’, അമേയ മാത്യു ചിത്രങ്ങൾക്ക് ഒപ്പം കുറിച്ചു.

CATEGORIES
TAGS