‘ഏത് ഡ്രെസ്സിലും സാനിയ സൂപ്പറാണ്!! അവാർഡ് നിശയിൽ സാരിയിൽ തിളങ്ങി താരം..’ – ഫോട്ടോസ് വൈറൽ

മലയാള സിനിമയിൽ ഇപ്പോഴുള്ള യുവനടിമാരിൽ ‘ഫാഷൻ ക്വീൻ’ എന്ന അറിയപ്പെടുന്ന താരമാണ് സാനിയ ഇയ്യപ്പൻ. വളരെ ചെറിയ പ്രായത്തിൽ സിനിമയിൽ നായികയായി അഭിനയിച്ച ഒരാളാണ് സാനിയ. പതിനഞ്ച് വയസ്സ് കഴിഞ്ഞപ്പോഴാണ് സാനിയ ക്വീൻ എന്ന സിനിമയിൽ നായികയായി അഭിനയിക്കുന്നത്. അതിന് മുമ്പ് ഒന്ന്-രണ്ട് സിനിമകൾ സാനിയ ബാലതാരമായും തിളങ്ങിയിരുന്നു.

മഴവിൽ മനോരമയിലെ ഡാൻസ് റിയാലിറ്റി ഷോയായ ഡി ഫോർ ഡാൻസിൽ മത്സരാർത്ഥിയായിരുന്നു സാനിയ. അതിൽ മൂന്നാം സ്ഥാനം നേടിയിട്ടുണ്ട്. അതുപോലെ യൂട്യൂബിൽ വീഡിയോസ് പങ്കുവെക്കുന്ന കരിക്കിന്റെ തേരാപാരയിൽ ഒരു എപ്പിസോഡിൽ സാനിയ അഭിനയിച്ചിരുന്നു. ഇത് കൂടാതെ നിരവധി ചാനൽ ഷോകളിലും അവാർഡ് നൈറ്റുകളിലും സാനിയ ഡാൻസ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

ബിഗ് സ്ക്രീൻ അവാർഡ്സ് 2022-ൽ സാനിയ എത്തിയ ലുക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. സാധാരണ മോഡേൺ വേഷങ്ങളിൽ എത്തുന്ന സാനിയ നീല സാരിയുടുത്താണ് അവാർഡിന് എത്തിയത്. ഏത് ഡ്രസ്സ് ഇട്ടാലും സാനിയ ലുക്കാണെന്നാണ് ആരാധകർ പറയുന്നത്. അതുകൊണ്ട് തന്നെയാണ് സാനിയയെ ഫാഷൻ ക്വീൻ എന്ന ആരാധകർ വിളിക്കുന്നത്.

അമ്മു വർഗീസിന്റെ സ്റ്റൈലിങ്ങിൽ ഐശ്വര്യ കരയിലിന്റെ മേക്കപ്പിലാണ് സാനിയ എത്തിയത്. ഒരു ഫോട്ടോഷൂട്ട് പോലെയാണ് സാനിയ ചിത്രങ്ങൾ എടുത്തിരിക്കുന്നത്. കോർവൈ ഇന്ത്യയുടെ സാരിയാണ് സാനിയ ധരിച്ചിരിക്കുന്നത്. വൈശാഖ് സുധിയാണ് സാനിയയുടെ ഫോട്ടോ എടുത്തിരിക്കുന്നത്. കമീല ബൗട്ടിക്കാണ് ബ്ലൗസ്. എല്ലവർക്കും വിഷു ആശംസിച്ചുകൊണ്ടാണ് സാനിയ ചിത്രങ്ങൾ പങ്കുവച്ചത്.