‘കുട്ടിക്കളി മാറാത്ത ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി വീണ്ടും നടി അമേയ മാത്യു..’ – ചിത്രങ്ങൾ വൈറലാകുന്നു

സോഷ്യൽ മീഡിയയിലൂടെ വളർന്നു വരുന്ന ഒരുപാട് താരങ്ങളെ ഇന്ന് മലയാളികൾക്ക് കാണാൻ സാധിക്കും. ടിക് ടോക് പോലുള്ള പ്ലാറ്റുഫോമുകൾ ഉപയോഗിച്ച് മറ്റു സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ആരാധകരെ നേടിയവരും ഇതിലുണ്ട്. ഇത് കൂടാതെ യൂട്യൂബ് വീഡിയോകളിലൂടെ പ്രശസ്തറായ ഒരുപാട് പേരെ ഈ കോവിഡ് കാലത്ത് നമ്മൾ കണ്ടതാണ്.

ഇന്റർനെറ്റ് സ്റ്റാർ എന്നൊക്കെ രീതിയിലേക്ക് പലരും മാറി കഴിഞ്ഞിട്ടുണ്ട് ഇതിനോടകം. യൂട്യൂബിലെ കരിക്ക് എന്ന വീഡിയോ പ്രൊഡക്ഷൻ ചാനലിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് നടി അമേയ മാത്യു. അമേയ അതിന് മുമ്പ് ആട് 2 എന്ന സിനിമയിൽ ക്ലൈമാക്സിൽ അഭിനയിച്ചിട്ടുണ്ടായിരുന്നെങ്കിലും പ്രേക്ഷകർ തിരിച്ചറിഞ്ഞ് തുടങ്ങിയത് കരിക്കിൽ വന്ന ശേഷമാണ്.

കരിക്കിന്റെ ഒറ്റ വീഡിയോയിൽ മാത്രമേ അമേയ അഭിനയിച്ചിട്ടുള്ളു. പക്ഷേ ആ ഒറ്റ വീഡിയോയിലൂടെ തന്നെ ഒരുപാട് യുവാക്കളുടെ ഹൃദയം കീഴടക്കാനും അതുവഴി ഒരുപാട് ആരാധകരെ സ്വന്തമാക്കാനും താരത്തിന് സാധിച്ചു. അതിന് ശേഷം താരം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യാറുള്ള ഫോട്ടോസിനും വീഡിയോസിനും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.

ഒരുപാട് ഫോട്ടോഷൂട്ടുകൾ ചെയ്യാറുള്ള ഒരു അഭിനയത്രി കൂടിയാണ് അമേയ. പുതിയതായി അമേയ ചെയ്ത ഫോട്ടോഷൂട്ടും ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. ‘വലുതായാൽ പിന്നെ കുട്ടിക്കളി പറ്റില്ല എന്ന് പറഞ്ഞു പഠിപ്പിച്ച എല്ലാ പഴമക്കാർക്കും എന്റെ ഈ ഫോട്ടോ സമർപ്പിക്കുന്നു. എന്നും കുട്ടി ആയിരിക്കുക, കുട്ടിക്കളി മാറാതെ നിഷ്കളങ്കം ആയി ഇരിക്കുക..’, ഇതാണ് ഫോട്ടോസിന് താരം നൽകിയ ക്യാപ്ഷൻ.

വിഷ്ണു സന്തോഷ് എന്ന ഫോട്ടോഗ്രാഫറാണ് ഈ കുട്ടിത്തം നിറഞ്ഞ ഗ്ലാമറസ് ഫോട്ടോഷൂട്ട് എടുത്തിരിക്കുന്നത്. വിഷ്ണു എടുത്ത ഇതിന് മുമ്പുള്ള അമേയ നൈറ്റ് വെയർ ഫോട്ടോഷൂട്ടും സോഷ്യൽ മീഡിയയിൽ ഭയങ്കര വൈറലായിരുന്നു. ഫാഷൻ സ്റ്റൈലിസ്റ്റും ഡിസൈനറുമായ ലാമിയ സി.കെ ആണ് താരത്തിന്റെ കോസ്റ്റിയൂം ഡിസൈൻ ചെയ്തിരിക്കുന്നത്. മഹിമയാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്.

CATEGORIES
TAGS