‘ആരാധകരെ ഞെട്ടിച്ച് തെലുങ്കിൽ പാടി ഡാൻസ് കളിച്ച് പ്രിയ വാര്യർ..’ – വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

‘ആരാധകരെ ഞെട്ടിച്ച് തെലുങ്കിൽ പാടി ഡാൻസ് കളിച്ച് പ്രിയ വാര്യർ..’ – വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഒരറ്റ കണ്ണിറുക്കൽ കൊണ്ട് ലോകം എമ്പാടുമുള്ള ആളുകളുടെ ഹൃദയത്തിൽ ഇടം നേടിയ താരമാണ് നടി പ്രിയ പ്രകാശ് വാര്യർ. ‘ഒരു അടാർ ലൗ’ എന്ന ഒമർ ലുലു സംവിധാനം ചെയ്ത സിനിമയിലെ മാണിക്യ മലരായി പൂവേ എന്ന് തുടങ്ങുന്ന പാട്ടിലൂടെയാണ് പ്രിയ വാര്യർ പ്രേക്ഷകർക്ക് സുപരിചിതയായത്. അതിന് മുമ്പ് ആർക്കും അറിയാതിരുന്ന താരം ഒറ്റ പാട്ടിലൂടെ കോടികൾ ഫാൻസുകളായി മാറിയ താരമായി.

സിനിമ ബോക്സ് ഓഫിസിൽ പരാചയപ്പെട്ടെങ്കിലും പ്രിയയെ തേടി നിരവധി അവസരങ്ങൾ വന്നെത്തി എന്ന് തന്നെ പറയാം. പിന്നീട് മലയാളത്തിൽ നിന്ന് തെലുഗ്, ഹിന്ദി, കന്നഡ ഭാഷകളിൽ നിന്ന് താരത്തിന് അവസരങ്ങൾ എത്തുകയും ചെയ്തു. ആരും തിരിച്ചറിയാതിരുന്ന താരത്തിന് സോഷ്യൽ മീഡിയയിൽ നിമിഷങ്ങൾക്ക് അകം ആരാധകർ കൂടിക്കൊണ്ടേ ഇരുന്നു.

ഇപ്പോൾ 70 ലക്ഷത്തിൽ അധികം ആളുകളാണ് പ്രിയയെ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുന്നത്. പ്രിയ അഭിനയിച്ച ആദ്യ ബോളിവുഡ് ചിത്രമായ ശ്രീദേവി ബംഗ്ലാവിലെ ട്രെയ്‌ലർ പുറത്തിറങ്ങിയപ്പോൾ പ്രിയയെ വിമർശിച്ചവർ തന്നെ പൊക്കി പറയാൻ തുടങ്ങി. ഇപ്പോഴിതാ വീണ്ടും പ്രിയ ആരാധകർക്ക് വേണ്ടി ഒരു സന്തോഷ കാര്യം പങ്കുവച്ചിരിക്കുകയാണ് താരം.

ഇപ്പോഴിതാ തെലുങ്കിൽ പുതുമുഖ നടൻ രോഹിത് നന്ദന്റെ പുതിയ പാട്ടിൽ ചുവടുവച്ചിരിക്കുകയാണ് പ്രിയ വാര്യർ. ലാഡി ലാഡി എന്ന് തുടങ്ങുന്ന ഗാനത്തിനാണ് പ്രിയ നൃത്തം ചെയ്തിരിക്കുന്നത്. മഞ്ഞ നിറത്തിലെ ലഹങ്ക ധരിച്ച് അതീവ ഗ്ലാമറസ് ലുക്കിലാണ് പ്രിയ വാര്യർ പാട്ടിൽ എത്തിയിരിക്കുന്നത്. നിമിഷനേരം കൊണ്ട് തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.

പാട്ടിന്റെ മറ്റൊരു പ്രതേകത എന്താണെന്ന് വച്ചാൽ പ്രിയ വാര്യർ തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത് എന്നതാണ്. മലയാളിയായ പ്രിയ തെലുങ്കിൽ പാടി ഡാൻസ് ചെയ്തതുകൊണ്ട് തന്നെ ആരാധകർ ശരിക്കും ഞെട്ടിയിരിക്കുകയാണ്. ഇത് കൂടാതെ വി.കെ.പി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്ററും താരം ഇന്ന് പുറത്തുവിട്ടിട്ടുണ്ട്.

CATEGORIES
TAGS