‘ഇതിപ്പോ വെറൈറ്റി ലുക്കായി പോയല്ലോ..!’ – വ്യത്യസ്തമായ മേക്കോവറുമായി നടി അമല പോളിന്റെ ഫോട്ടോഷൂട്ട്!
മലയാളത്തിൽ നീലത്താമര എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് വന്ന് പിന്നീട് തെന്നിന്ത്യൻ താരറാണിയായി മാറിയ മലയാളി നടിയാണ് അമല പോൾ. ആലുവ സ്വദേശിനിയായ അമലയെ തേടി നല്ല കഥാപാത്രങ്ങൾ ആദ്യം എത്തിയത് തമിഴ് സിനിമ മേഖലയിൽ നിന്നാണ്. 2010-ൽ പുറത്തിറങ്ങിയ മൈന എന്ന ചിത്രത്തിൽ അഭിനയിച്ച ശേഷമാണ് പ്രേക്ഷകർ അമലയെ തിരിച്ചറിഞ്ഞ് തുടങ്ങിയത്.
പിന്നീട് തമിഴ്, തെലുഗ് സിനിമകളിൽ അഭിനയിച്ച് മോഹൻലാലിൻറെ നായികയായി റൺ ബേബി റൺ എന്ന സിനിമയിലൂടെ അതിശക്തമായി തിരിച്ചുവരികയും ചെയ്തു. അമല മലയാളത്തിൽ അഭിനയിച്ച മിക്ക സിനിമകളിൽ നായകനോളം പ്രാധാന്യം ഉള്ള നായിക കഥാപാത്രം തന്നെയായിരുന്നു. മലയാളത്തിൽ മിക്ക നടിമാർക്കും ലഭിക്കാത്ത ഭാഗ്യങ്ങളിൽ ഒന്നാണ്.
ഒരു ഇന്ത്യൻ പ്രണയകഥ, മില്ലി, അച്ചായൻസ് തുടങ്ങിയ സിനിമകളിൽ അമല അഭിനയിച്ചിട്ടുണ്ട്. 2014-ൽ തമിഴിലെ സൂപ്പർഹിറ്റ് സംവിധായകൻ എ.എൽ വിജയ്‌യുമായി വിവാഹിതയായ അമല പോളിന്റെ കുടുംബജീവിതം പക്ഷേ അത്ര സുഖകരമല്ലായിരുന്നു. 2017-ൽ അമല പോലും വിജയും തമ്മിൽ നിയമപരമായി ബന്ധം വേർപ്പെടുത്തിയിരുന്നു.
സോഷ്യൽ മീഡിയയിൽ പല കാര്യങ്ങളും അഭിപ്രായങ്ങൾ പങ്കുവെക്കുന്ന ഒരാളാണ് അമല പോൾ. അടുത്തിടെ ഒരു മാധ്യമം നൽകിയ വ്യാജ വാർത്തയ്ക്ക് എതിരെ തുറന്നടിച്ച് ഒരു വീഡിയോ അമല പോൾ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവച്ചിരുന്നു. മികച്ച പ്രതികരണമാണ് എല്ലാവരിൽ നിന്നും വീഡിയോയ്ക്ക് ലഭിച്ചത്.
ഇപ്പോഴിതാ തന്റെ പുതിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് അമല പോൾ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ. വളരെ വ്യത്യസ്തമായ ഗെറ്റപ്പിൽ എത്തിയ അമല പോളിന്റെ ചിത്രങ്ങൾ ശരിക്കും ആരാധകരെ ഞെട്ടിച്ചു കളഞ്ഞു. അജീഷ് പ്രേമാണ് അമലയുടെ ഈ കിടിലം ഫോട്ടോഷൂട്ട് ക്യാമറയിൽ പകർത്തിയത്. നടിമാരായ ശ്രിന്ദ, പേളി മാണി തുടങ്ങിയവർ ഫോട്ടോയുടെ താഴെ കമന്റ് ചെയ്തിട്ടുണ്ട്.