‘ചന്ദനമഴയിലെ ആ അമൃത തന്നെയാണോ ഇത്..?’ – ഗ്ലാമറസ് ലുക്കിൽ തിളങ്ങി നടി വിന്ദുജ വിക്രമൻ!!

‘ചന്ദനമഴയിലെ ആ അമൃത തന്നെയാണോ ഇത്..?’ – ഗ്ലാമറസ് ലുക്കിൽ തിളങ്ങി നടി വിന്ദുജ വിക്രമൻ!!

സീരിയലുകൾ എപ്പോഴും കുടുംബപ്രേക്ഷകരെ ഒരു സ്വാധീനിക്കുന്ന ഒന്നാണ്, പ്രതേകിച്ച് സ്ത്രീകളെയും പെൺകുട്ടികളെയും. മലയാളത്തിൽ ഒരുപാട് ഓളം ഉണ്ടാക്കിയ സീരിയലുകളിൽ ഒന്നായിരുന്നു ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ‘ചന്ദനമഴ’ എന്ന സീരിയൽ. അഞ്ച് വർഷത്തോളം ടെലിവിഷൻ റേറ്റിംഗിൽ മുൻപന്തിയിൽ നിന്ന സീരിയലാണ് ചന്ദനമഴ.

എപ്പോഴും കരയുന്ന അമൃതയും ദേശായ് കുടുംബവുമെല്ലാം ഇപ്പോഴും പ്രേക്ഷകരുടെ മനസ്സിൽ നിലനിൽക്കുന്നുണ്ട്. സീരിയലിൽ ആദ്യം അമൃതയായി അഭിനയിച്ചത് നടി മേഘ്‌ന വിൻസെന്റ് ആയിരുന്നു. എന്നാൽ വിവാഹത്തിന് ശേഷം മേഘ്ന സീരിയലിൽ നിന്ന് പിൻമാറുകയും പിന്നീട് മേഘ്‌നയ്ക്ക് പകരം പുതിയ ഒരാളെ അണിയറപ്രവർത്തകർ കൊണ്ടുവരികയും ചെയ്തു.

നടി വിന്ദുജാ വിക്രമൻ ആയിരുന്നു അമൃതയായി പിന്നീട് അഭിനയിച്ചത്. പ്രേക്ഷകർ മേഘ്‌നയ്ക്ക് കൊടുത്ത അതെ പിന്തുണ വിന്ദുജയ്ക്ക് ലഭിക്കുകയും ചെയ്തു. ചുരുങ്ങിയ എപ്പിസോഡുകൾ കൊണ്ട് തന്നെ വിന്ദുജ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി ഒരുപാട് ആരാധകരെയും ലഭിച്ചു. വിന്ദുജാ ആദ്യമായി അഭിനയിച്ചത് മഴവിൽ മനോരമയിലെ മായാമോഹിനി എന്ന സീരിയലിലാണ്.

ഒരിടത്തൊരു രാജകുമാരി എന്ന സീരിയലിലാണ് വിന്ദുജാ ഇപ്പോൾ അഭിനയിക്കുന്നത്. സീരിയലിൽ അഭിനയിക്കുന്ന താരങ്ങളെ പോലെ തന്നെ സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകരുള്ള ഒരു യുവതാരം കൂടിയാണ് വിന്ദുജാ. വിന്ദുജയുടെ അഭിമുഖങ്ങളും ഫോട്ടോഷൂട്ടുകളും എല്ലാം എപ്പോഴും സോഷ്യൽ മീഡിയയിൽ ഭയങ്കര സ്വീകാര്യതയാണ് ലഭിക്കുന്നത്.

ഇപ്പോഴിതാ വിന്ദുജാ തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഗ്ലാമറസ് ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സീരിയലിൽ നാടൻ വേഷങ്ങളിൽ കണ്ടിട്ടുളള വിന്ദുജയെ പെട്ടന്ന് ഇത്തരത്തിൽ ഒരു വേഷത്തിൽ കണ്ടപ്പോൾ ശരിക്കും ആരാധകർ ഞെട്ടിപ്പോയി. ചന്ദനമഴയിലെ അമൃത തന്നെയാണോ ഇതെന്നാണ് ആരാധകർ ചോദിക്കുന്നത്. ഫാഷൻ ഫോട്ടോഗ്രാഫറായ ഷിജിത്ത് ഷാജഹാനാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്.

CATEGORIES
TAGS