‘നമ്മുടെ ചിരി വലുതോ ചെറുതോ, ജഡ്ജ് ചെയ്യാൻ മറ്റുള്ളവർ ആരാ??’ – പുതിയ ഫോട്ടോസ് പങ്കുവച്ച് നടി അമല പോൾ
നീലത്താമര എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് വന്ന് പിന്നീട് തമിഴിൽ മൈന എന്ന സിനിമയിൽ തകർപ്പൻ പ്രകടനം കാഴ്ചവച്ച പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി അമല പോൾ. മലയാളത്തിൽ ആദ്യ അഭിനയിച്ച രണ്ട് സിനിമകളിൽ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും തമിഴിൽ അഭിനയിച്ച തിളങ്ങിയ ശേഷം നല്ല കഥാപാത്രങ്ങൾ താരത്തെ തേടിയെത്താൻ തുടങ്ങി.
മോഹൻലാലിനൊപ്പം റൺ ബേബി റൺ എന്ന സിനിമയിൽ അഭിനയിച്ച ശേഷമാണ് മലയാളികൾ അമലയെ തിരിച്ചറിഞ്ഞ് തുടങ്ങിയത്. ഒരു ഇന്ത്യൻ പ്രണയകഥ, മില്ലി, വേലയില്ല പട്ടത്താരി, അച്ചായൻസ്, രാക്ഷസൻ തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളിൽ നായികയായി അമല പോൾ തിളങ്ങി. തന്റെ വ്യകതി ജീവിതത്തിൽ ഏറെ വിവാദങ്ങളിൽ ചെന്നുപ്പെട്ട ഒരാളാണ് താരം.
തമിഴ് സംവിധായകൻ വിജയുമായി താരം വിവാഹിതയാവുകയും പിന്നീട് രണ്ട് വർഷത്തിന് ശേഷം വിവാഹമോചിതയായ അമല ഈ വർഷം ആദ്യം ബോളിവുഡ് മ്യൂസിഷ്യൻ ഭാവിന്ദർ സിംഗുമായി വീണ്ടും വിവാഹിതയാകാൻ പോകുന്നുവെന്ന വാർത്ത വന്നിരുന്നു. എൻഗേജ്മെന്റ് ഫോട്ടോസ് സോഷ്യൽ മീഡിയകളിൽ നീക്കം ചെയ്യാൻ ഭവിന്ദറിനോട് മദ്രാസ് ഹൈകോടതി ഉത്തരവ് ഇട്ടിരുന്നു കഴിഞ്ഞ ദിവസം.
അതിന് പിന്നാലെയാണ് അമല പോൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഫോട്ടോസ് വൈറലായിരിക്കുന്നത്. ‘നമ്മുടെ സന്തോഷം വലുതോ ചെറുതോ, ജഡ്ജ് ചെയ്യാൻ മറ്റുള്ളവർ ആരാ..?’ എന്ന ക്യാപ്ഷൻ ഫോട്ടോസിന് കൊടുത്താണ് അമല പോസ്റ്റ് ചെയ്തത്. ഫോട്ടോഗ്രാഫർ അജേഷ് പ്രേമാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.
ചിരിച്ച് കളിച്ച് ഉല്ലസിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന അമലയെ നമ്മുക്ക് ചിത്രങ്ങളിൽ കാണാൻ സാധിക്കും. നിരവധി ആരാധകരാണ് അമലയുടെ ഫോട്ടോസിന് താഴെ കമന്റുകൾ ഇട്ടിരിക്കുന്നത്. പുതിയ കാര്യങ്ങൾ ചെയ്ത, സത്യങ്ങൾ വിളിച്ച് പറഞ്ഞ്, ഒരു വൈൽഡ് വുമണിനെ പോലെ ജീവിക്കാൻ തനിക്ക് താല്പര്യമെന്ന രീതിയിലാണ് മറ്റൊരു ഫോട്ടോയ്‍ക്ക് താരം നൽകിയ ക്യാപ്ഷൻ.