‘ഒപ്പം അഭിനയിക്കുമ്പോൾ അമ്മ എനിക്ക് ആർട്ടിസ്റ്റ് മാത്രമാണ്..’ – മനസ്സ് തുറന്ന് ആശ ശരത്തിന്റെ മകൾ ഉത്തര

‘ഒപ്പം അഭിനയിക്കുമ്പോൾ അമ്മ എനിക്ക് ആർട്ടിസ്റ്റ് മാത്രമാണ്..’ – മനസ്സ് തുറന്ന് ആശ ശരത്തിന്റെ മകൾ ഉത്തര

മലയാളത്തിൽ നിരവധി താരങ്ങളുടെ മക്കളാണ് സിനിമയിലേക്ക് വന്നിട്ടുള്ളത്. സൂപ്പർസ്റ്റാറുകളുടെ മക്കൾ തൊട്ട് ചെറിയ താരങ്ങളുടെ മക്കൾ വരെ സിനിമയിൽ എത്തിപ്പെട്ടിട്ടുണ്ട്. താരങ്ങളുടെ മക്കൾക്ക് എപ്പോഴും സോഷ്യൽ മീഡിയയിൽ മികച്ച പിന്തുണയാണ് ലഭിക്കാറുളളത്. ഈ കഴിഞ്ഞ ദിവസമാണ് അത്തരത്തിൽ ഒരു താരപുത്രി സിനിമയിൽ അഭിനയിക്കുന്ന കാര്യം വാർത്ത വന്നത്.

സീരിയലിലൂടെ അഭിനയം തുടങ്ങി, അവസാനം സിനിമയിൽ ഗംഭീര വേഷങ്ങൾ ചെയ്താണ് ആശ ശരത്ത് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. ഇപ്പോഴിതാ ആശ ശരത്തിന്റെ മകൾ ഉത്തരയും സിനിമയിൽ അഭിനയിക്കുന്നതിന്റെ ആവേശത്തിലാണ്. സിനിമയിൽ അഭിനയിക്കുന്നത് മാത്രമല്ല, അതും അമ്മയുടെ കൂടെ തന്നെ അഭിനയിക്കുന്നതെന്ന പ്രതേകതയുമുണ്ട്.

മനോജ് കാന സംവിധാനം ചെയ്യുന്ന ‘ഖെദ്ദ’ എന്ന ചിത്രത്തിലാണ് ആശ ശരത്തും മകളും ഒരുമിച്ച് അഭിനയിക്കുന്നത്. കേരള സംസ്ഥാന സർക്കാരിന്റെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്‌കാരം നേടിയിട്ടുള്ള സംവിധായകനാണ് മനോജ് കാന. സിനിമയുടെ ഷൂട്ടിംഗ് ഈ കഴിഞ്ഞ ദിവസം എഴുപുന്നയിൽ ആരംഭിച്ചു.

ഉത്തര അഭിനയിക്കുന്നതിന്റെ സന്തോഷം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തുറന്നു പറഞ്ഞിരുന്നു. ‘സംവിധായകൻ മനോജേട്ടൻ ‘അമ്മയോടൊപ്പം അഭിനയിച്ചുകൂടെ’ എന്ന് എന്നോട് ചോദിച്ചു. അങ്ങനെയാണ് ഞാൻ ഈ സിനിമയുടെ ഭാഗമാവുന്നത്. ലോക്ക് ഡൗൺ സമയത്താണ് ഞാൻ നാട്ടിൽ എത്തുന്നത്. പിന്നീട് ദുബായിലേക്കുള്ള തിരിച്ചുപോക്ക് മുടങ്ങി.

ദുബായിയിൽ തിരിച്ച് പോയിരുന്നെങ്കിൽ ഈ അവസരം എനിക്ക് കിട്ടില്ലായിരുന്നു. അമ്മയും അച്ഛനും ഇടപെട്ടേയില്ല. തീരുമാനം എന്റെ മാത്രമായിരുന്നു. അഭിനയിക്കുമ്പോൾ അമ്മ എനിക്ക് ആർട്ടിസ്റ്റ് മാത്രമാണ്. അമ്മയോടൊപ്പം ഒരുപാട് വേദികളിൽ നൃത്തം ചെയ്തിട്ടുണ്ടെങ്കിലും അഭിനയിക്കുന്നത് ആദ്യമാണ്. കൂടുതൽ അവസരണങ്ങളെക്കാൾ നല്ല കഥാപാത്രങ്ങൾ ചെയ്യാനാണ് എനിക്ക് ആഗ്രഹം..’ ഉത്തര പറഞ്ഞു.

CATEGORIES
TAGS