‘ഓം ശാന്തി ഓശാനയിലെ നസ്രിയയുടെ ക്യൂട്ട് കൂട്ടുകാരിയെ മറന്നോ?’ – അക്ഷയ പ്രേംനാഥിന്റെ ഫോട്ടോസ് വൈറൽ

‘ഓം ശാന്തി ഓശാനയിലെ നസ്രിയയുടെ ക്യൂട്ട് കൂട്ടുകാരിയെ മറന്നോ?’ – അക്ഷയ പ്രേംനാഥിന്റെ ഫോട്ടോസ് വൈറൽ

നിവിൻ പൊളിയും നസ്രിയയും പ്രധാനവേഷത്തിൽ എത്തി സൂപ്പർഹിറ്റായ സിനിമയാണ് ഓം ശാന്തി ഓശാന. നസ്രിയയുടെ കഥാപാത്രത്തെ ആസ്പദമാക്കി ആയിരുന്നു സിനിമയുടെ കഥ മുന്നോട്ട് പോയിരുന്നത്. ജൂഡ് ആന്റണി ജോസഫ് ആദ്യമായി സംവിധാനം ചെയ്ത അതുപോലെ ആടിന്റെ സംവിധായകൻ മിഥുന മാനുൽ തോമസ് ആദ്യമായി തിരക്കഥ എഴുതിയ ചിത്രമായിരുന്നു ഇത്.

ഗംഭീരവിജയം നേടിയ സിനിമയിലെ ഓരോ കഥാപാത്രവും പ്രേക്ഷകർക്ക് സുപരിചിതമാണ്. അജു വർഗീസും വിനീത് ശ്രീനിവാസനും രഞ്ജി പണിക്കരും ഒക്കെയുള്ള ചിത്രത്തിലെ അധികം ഡയലോഗ് ഒന്നുമില്ലാതിരുന്ന നസ്രിയയുടെ കൂട്ടുകാരിയുടെ റോളിൽ അഭിനയിച്ച ഒരാളെ അന്ന് യുവാക്കൾ കണ്ണുകളിൽ ശ്രദ്ധനേടിയിരുന്നു.

ക്യൂട്ട് ആയിട്ട് നസ്രിയയ്ക്ക് ഒപ്പമുള്ള ആ താരത്തെ ആയിരുന്നു സോഷ്യൽ മീഡിയയിൽ അവർ തിരഞ്ഞത്. അക്ഷയ പ്രേംനാഥ് എന്ന യുവതാരമായിരുന്നു ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഓം ശാന്തി ഓശാനയ്ക്ക് ശേഷം കുറച്ച് സിനിമകളിൽ ചെറിയ ചെറിയ വേഷങ്ങളിൽ അഭിനയിച്ചെങ്കിലും നായികയായി ഇതുവരെ വന്നിട്ടില്ല.

ചെറിയ വേഷം ആയിരുന്നിട്ട് കൂടിയും സമൂഹ മാധ്യമങ്ങളിൽ ഒരുപാട് ആരാധകരുള്ള ഒരു താരമായി മാറി. അഭിനയം കൂടാതെ ഫിലിമിൽ കോസ്റ്റിയൂം ഡിസൈനർ കൂടിയാണ് അക്ഷയ. ഈ വർഷം ഒരുപിടി നല്ല സിനിമകളുടെ ഭാഗമാവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. മമ്മൂട്ടി നായകനായി എത്തുന്ന വൺ, അതുപോലെ സുരേഷ് ഗോപിയുടെ മാസ്സ് ഫിലിം, ഷൈൻ നിഗത്തിന്റെ ഖുർബാനി തുടങ്ങിയ സിനിമകളിൽ അക്ഷയ ഭാഗമാണ്.

അക്ഷയയുടെ പുതിയ ഫോട്ടോസ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. 2014-ൽ ഇറങ്ങിയ ഓം ശാന്തി ഓശാനയിലെ കഥാപാത്രവും ഇപ്പോഴുള്ള ലുക്കും ചേർത്താണ് ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. അന്നും ഇന്നും ക്യൂട്ട് ലുക്കാണെന്നാണ് ആരാധകർ ഫോട്ടോസിന് താഴെ കമന്റ് ചെയ്യുന്നത്.

CATEGORIES
TAGS