‘ജലകന്യകയെ പോലെ തൊടുപുഴകാരി ഐശ്വര്യ റായ്..’ – വൈറൽ ഗേൾ അമൃതയുടെ ചിത്രങ്ങൾ കാണാം!!
ലോകസുന്ദരി പട്ടം സ്വന്തമാക്കിയ ഐശ്വര്യ റായിയുടെ സൗന്ദര്യത്തെ വർണിക്കാൻ മലയാളികൾക്ക് വാക്കുകൾ കിട്ടാറില്ല പലപ്പോഴും. ആ സൗന്ദര്യറാണി ആദ്യമായി സിനിമയിൽ അഭിനയിക്കുമ്പോൾ നായകനായി ഒപ്പം അഭിനയിച്ചത് മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലാണ്. എപ്പോഴും ഒരു പെൺകുട്ടിയെ കാണുമ്പോൾ മലയാളികൾ പറയാറുള്ളത് ഐശ്വര്യ റായിയുടെ അത്ര പോരാ എന്നൊക്കെ പറയാറുണ്ട്.
എന്നാൽ ആദ്യമായി മലയാളികൾ അത്തരത്തിൽ ഒരാളെ കണ്ട് അങ്ങനെ പറയുകയും പിന്നീട് ആ കുട്ടി സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു. ടിക് ടോക്കിലൂടെ വൈറലായ മലയാളി തൊടുപുഴകാരിയായ അമൃത സജുവിന്റെ വീഡിയോ കണ്ടപ്പോൾ മലയാളികൾ ഐശ്വര്യ റായിയെ പോലെയുണ്ടെന്ന് കമന്റുകൾ ഇട്ടിരുന്നു.
ഐശ്വര്യ റായിയുടെ അതെ കണ്ണുകലും ലുക്കുമെല്ലാം ഒരുപോലെ തന്നെയുണ്ടായിരുന്നു വീഡിയോയിൽ. വീഡിയോ വൈറലായതോടെ ദേശീയ മാധ്യമങ്ങളിൽ ഉൾപ്പടെ വാർത്ത വന്നിരുന്നു. അതോടുകൂടി അമൃതയുടെ ജീവിതവും മാറി മറിഞ്ഞു. മോഡലിംഗ് രംഗത്ത് നിന്നും നിരവധി ഓഫറുകൾ വന്ന അമൃത ഇതിനോടകം നിരവധി ബ്രാൻഡുകളുടെ മോഡലായി.
വസഹ് ഇന്ത്യയുടെ സാരിയുടെ മോഡലായി ഒരു കുളക്കടവിൽ ഇരിക്കുന്ന ചിത്രങ്ങൾ അമൃത ഈ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിരുന്നു. ‘നീ എന്നിൽ അലിയും വരെ ഈ പുഴ നിന്നിലേക്ക് തന്നെ ഒഴുകും..’ എന്ന ക്യാപ്ഷനോടെയാണ് അമൃത ഫോട്ടോ പങ്കുവെച്ചത്. സാരിയിൽ ഒരു ജലകന്യകയെ പോലെയുണ്ടെന്നാണ് ആരാധകർ കമന്റുകൾ ഇടുന്നത്. അഖിൽ സി.സിയാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്.