‘അയ്യോ.. ചുരുളൻ മുടിയോട് വിട പറഞ്ഞോ..’ – നടി മെറീന മൈക്കിളിന്റെ പുതിയ ഫോട്ടോസ് കാണാം!!

‘അയ്യോ.. ചുരുളൻ മുടിയോട് വിട പറഞ്ഞോ..’ – നടി മെറീന മൈക്കിളിന്റെ പുതിയ ഫോട്ടോസ് കാണാം!!

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു ന്യൂ ജനറേഷൻ കോമഡി സിനിമയാണ് ഹാപ്പി വെഡിങ്. ആ സിനിമയിലെ ഏറ്റവും രസകരമായ സീനുകൾ നടക്കുന്നത് ഒരു ബസിൽ വച്ചാണ്. നായകനായ സിജു വിൽ‌സൺ നായികയെ ആദ്യമായി കണ്ടുമുട്ടുന്ന സീൻ ഇപ്പോഴും മനസ്സിൽ നിൽക്കുന്നതാണ്. നായികയുടെ കൂട്ടുകാരിയായി അഭിനയിച്ച് കൗണ്ടറുകൾ അടിച്ച് പ്രേക്ഷരുടെ പ്രീതി നേടിയ മറ്റൊരാളുണ്ട്.

സോഫിയ എന്ന കഥാപാത്രം അവതരിപ്പിച്ച നടി മെറീന മൈക്കിളിന്റെ അഭിനയം ഏറെ അഭിനന്ദനങ്ങൾ അറിയിക്കുന്നതായിരുന്നു. മെറീന അതിന് മുമ്പ് സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയതാണെങ്കിലും കരിയർ ബ്രെക്ക് സിനിമ എന്നൊക്കെ പറയുന്നത് ഹാപ്പി വെഡിങ്ങാണ്. സംസാരം ആരോഗ്യത്തിന് ഹാനികരം എന്ന സിനിമയിലാണ് മെറീന ആദ്യമായി അഭിനയിക്കുന്നത്.

ഹാപ്പി വെഡിങ് വൻ വിജയമായതോടെ ധാരാളം അവസരങ്ങൾ മെറീനയെ തേടിയെത്തി. എബി, ചങ്ക്‌സ്, ഇര, വികൃതി, മറിയം വന്നു വിളക്കൂതി തുടങ്ങിയ ഹിറ്റ് സിനിമകളിൽ മെറീന അഭിനയിച്ചു. സിനിമയിൽ അഭിനയിക്കുന്നതിനോടൊപ്പം തന്നെ ഷോർട്ട് ഫിലിമുകളും അഭിനയിക്കുന്ന ഒരാളാണ് മെറീന. മോഡലിംഗ് രംഗത്ത് നിന്ന് വന്ന താരം ഒരുപാട് ഫോട്ടോഷൂട്ടുകൾ ചെയ്യാറുണ്ട്.

പുതിയതായി ചെയ്ത ഫോട്ടോഷൂട്ടിൽ താരം മുടി സ്ട്രൈറ്റ് ചെയ്ത തന്റെ ചുരുളൻ മുടി മാറ്റിയിട്ടുണ്ട്. മെറീനയെ ഏറ്റവും വലിയ ഐഡന്റിറ്റി എന്ന് പറയുന്നത് ആ ചുരുളൻ മുടിയായിരുന്നു. അതുപോലെ തന്നെ കണ്ണ് പൂച്ചകണ്ണ് പോലെ കാണാം പുതിയ ഫോട്ടോഷൂട്ടിൽ. ആരിഫ് എ.കെയാണ് മെറീനയുടെ ഈ പുതിയ ഫോട്ടോഷൂട്ട് എടുത്തിരിക്കുന്നത്.സെറീന സെയ്‌ഫിന്റെ ദി ഡ്രേപ് സ്റ്റുഡിയോയാണ്‌ കോസ്റ്റിയൂം ചെയ്തത്.

CATEGORIES
TAGS