‘നീ കാരണം ഞാൻ രാവിലെ മുതൽ ഫോൺ താഴെ വെച്ചിട്ടില്ല..’ – കൃഷ്ണപ്രഭയുടെ പോസ്റ്റിന് ആര്യയുടെ മറുപടി!!

‘നീ കാരണം ഞാൻ രാവിലെ മുതൽ ഫോൺ താഴെ വെച്ചിട്ടില്ല..’ – കൃഷ്ണപ്രഭയുടെ പോസ്റ്റിന് ആര്യയുടെ മറുപടി!!

സിനിമ-സീരിയൽ രംഗത്തുള്ളവർ പരസ്പരം വിവാഹം കഴിക്കുന്നത് പുതുമയുള്ള ഒരു കാര്യമൊന്നുമല്ല. ഒരു സീരിയലിന്റെ ഷൂട്ടിന് വേണ്ടി എടുത്ത സ്റ്റീൽസ് ലീക്കായി അത് ആ താരത്തിന്റെ വിവാഹം കഴിഞ്ഞുവെന്ന് തരത്തിൽ വരെ എത്തിയാൽ പിന്നെ പറയേണ്ടതില്ലല്ലോ. കോളുകളും മെസേജുകളും ഒക്കെയായി ആകെ പൊറുതിമുട്ടും ആ താരം!

അത്തരത്തിൽ ഒരു സംഭവം ഈ കഴിഞ്ഞ ദിവസം നടി കൃഷ്ണപ്രഭയുടെ ജീവിതത്തിലും സംഭവിച്ചു. രാവിലെ മുതൽ താരത്തിന്റെ ഫോണിൽ മെസ്സേജും കോളുകളും വന്നുകൊണ്ടേയിരുന്നു. കൃഷ്ണപ്രഭയും ബിഗ് ബോസിലൂടെ ഒരുപാട് ആരാധകരെ സ്വന്തമാക്കിയ രജിത് കുമാറും തമ്മിൽ വിവാഹിതരായി എന്ന താരത്തിൽ സംശയങ്ങൾ ഉന്നയിച്ച് കൃഷ്ണപ്രഭയുടെ സുഹൃത്തുക്കളും ആരാധകരും വിളിച്ചു ചോദിച്ചു.

ഏഷ്യാനെറ്റിൽ പുതിയതായി ആരംഭിക്കുന്ന ഒരു ഹാസ്യ പരമ്പരയിലെ സ്റ്റിൽസാണ് രാവിലെ മുതൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. സംഭവം ഓൺലൈനിൽ ആളിപടർന്നതോടെ താരം തന്നെ അവസാനം ഗതികേട്ട് പോസ്റ്റ് ഇടേണ്ടി വന്നു. തന്റെ വിവാഹം കഴിഞ്ഞിട്ടില്ലായെന്നും ഇപ്പോൾ പ്രചരിക്കുന്ന ഫോട്ടോ പുതിയതായി ആരംഭിക്കുന്ന ഹാസ്യ പരമ്പരയിൽ നിന്നുള്ളതാണെന്നും കൃഷ്ണപ്രഭ കുറിച്ചു.

ഒരു ഹാസ്യ താരം കൂടിയായ കൃഷ്ണപ്രഭ ഹാസ്യത്തിന്റെ പൊടികൈകൾ കലർത്തിയാണ് പോസ്റ്റ് ഇട്ടത്. തന്റെ വിവാഹം ഇങ്ങനെയല്ലായെന്ന് ഹാസ്യരൂപേണ താരം എഴുതി. പോസ്റ്റിന് താഴെ ബിഗ് ബോസിലെ മറ്റൊരു മത്സരാർത്ഥി ആയിരുന്ന ആര്യ ബഡായിയും മറുപടി ഇട്ടു. ‘സന്തോഷം.. നിന്നെ കാരണം ഞാൻ രാവിലെ മുതൽ ഈ ഫോൺ താഴെ വച്ചിട്ടില്ല..’ എന്ന് ആര്യ കമന്റ് ചെയ്തു.

CATEGORIES
TAGS