‘ആളാകെ മാറി പോയല്ലോ..’ – കണ്ണിറുക്കി വൈറലായ പ്രിയ വാര്യരുടെ പുതിയ ഫോട്ടോസ് കാണാം!!

‘ആളാകെ മാറി പോയല്ലോ..’ – കണ്ണിറുക്കി വൈറലായ പ്രിയ വാര്യരുടെ പുതിയ ഫോട്ടോസ് കാണാം!!

മലയാളികളുടെ സ്വന്തം വൈറൽ ഗേൾ എന്ന അറിയപ്പെടുന്ന ഒരു താരമാണ് നടി പ്രിയ പി വാര്യർ. ‘മാണിക്യ മലരായ പൂവി..’ എന്ന ഒരു അടാർ ലൗവിലെ ഗാനം പുറത്തിറങ്ങിയതോടെ സോഷ്യൽ മീഡിയയിൽ മുഴുവനും പ്രിയ വാര്യർ വൈറലാവുകയും പിന്നീട് ഒരുപാട് ആരാധകരുണ്ടാവുകയും ചെയ്തിരുന്നു. ആ പാട്ടിലെ കണ്ണിറുക്കി കാണിച്ച് യുവാക്കളുടെ മനസ്സ് പിടിച്ചു കുലുക്കിയ ആളാണ് പ്രിയ.

പാട്ട് ബമ്പർ ഹിറ്റായതോടെ പ്രിയയെ തേടി അവസരങ്ങളും എത്തി അതും അങ്ങ് ബോളിവുഡിൽ നിന്നുവരെ പുതിയ അവസരങ്ങൾ എത്തി. പ്രശസ്തി കൂടിയപ്പോൾ സ്വാഭാവികമായി ട്രോളുകളും വിമർശനങ്ങളൂം മറുഭാഗത്ത് നിന്നും ഉണ്ടാവുന്നത് സ്വാഭാവികമായിരുന്നു. എന്നാൽ പലപ്പോഴും അത് അതിര് വിടുന്നതായി തോന്നലായിരുന്നു.

സിനിമ ഇറങ്ങിയപ്പോൾ അത്ര വിജയം നേടിയില്ലെങ്കിലും പ്രിയയ്ക്ക് പക്ഷേ അതിന് മുമ്പ് തന്നെ മറ്റു സിനിമകളിൽ നിന്ന് വിളികൾ വന്നിരുന്നു. ഇൻസ്റ്റാഗ്രാമിൽ 72 ലക്ഷത്തിന് അടുത്ത് ഫോളോവേഴ്‌സുള്ള സെലിബ്രിറ്റികൾ മലയാളത്തിൽ വേറെയുണ്ടോയെന്നത് സംശയമാണ്. സിനിമകൾ ഇപ്പോൾ റിലീസ് ആവാത്തതുകൊണ്ട് തന്നെ പ്രിയ ഇടയ്ക്ക് ഇൻസ്റ്റാഗ്രാമിൽ നിന്ന് വിട്ടുനിന്നിരുന്നു.

ഇപ്പോൾ വീണ്ടും തിരിച്ചുവന്ന താരം സ്വന്തമായി ഒരു യൂട്യൂബ് ചാനൽ തുടങ്ങുകയും ചെയ്തു. ഒറ്റ ദിവസം കൊണ്ട് തന്നെ ഒരു സ്റ്റോറി മാത്രം ഇട്ടപ്പോൾ തന്നെ ഒരു ലക്ഷം സബ്സ്ക്രൈബേഴ്‌സ് കഴിഞ്ഞിരുന്നു യൂട്യൂബ് ചാനലിന്. അതോടൊപ്പം തന്നെ പ്രിയ പുതിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. അടമ്പള്ളിലിന്റെ പുതിയ ഫോട്ടോ സീരീസാണ് പ്രിയ പോസ്റ്റ് ചെയ്തിരിക്കുന്നത്. മികച്ച അഭിപ്രായമാണ് ഫോട്ടോസ് ആരാധകരുടെ ഭാഗത്തുനിന്ന് ലഭിച്ചിരിക്കുന്നത്.

CATEGORIES
TAGS