‘രാവിലെയും വൈകിട്ടും ഷട്ടിൽ കളിക്കും, മധുരം ഉപേക്ഷിച്ചു..’ – തടി കുറച്ചതിനെ പറ്റി നടി അന്ന രാജൻ!!

‘രാവിലെയും വൈകിട്ടും ഷട്ടിൽ കളിക്കും, മധുരം ഉപേക്ഷിച്ചു..’ – തടി കുറച്ചതിനെ പറ്റി നടി അന്ന രാജൻ!!

കേരളത്തിൽ മിക്ക ആളുകളും നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് തടി കുറയ്ക്കുക എന്നത്. പലരും പല വഴികൾ ചെയ്താണ് തടി കുറയ്ക്കാറുള്ളത്. ചിലർ കഴിച്ചുകൊണ്ടിരുന്നത് നിർത്തി പൂർണമായ ഭക്ഷണം കഴിക്കാതെ ഒടുവിൽ വേറെ ചില ആരോഗ്യ പ്രശ്നങ്ങൾ നേരിടേണ്ടി വരാറുണ്ട്. മറ്റു ചിലർ കൃത്യമായ വ്യായാമങ്ങൾ ചെയ്തും ജിമ്മിൽ പോയുമൊക്കെ തടി കുറക്കാറുണ്ട്.

തടി ഏറ്റവും കൂടുതൽ പ്രശ്നം ഉണ്ടാക്കുന്നത് സിനിമയിൽ അഭിനയിക്കുന്നവരെയാണ്. നടിനടന്മാർ ഇത്തരത്തിൽ മേക്കോവറുകൾ നടത്തുമ്പോൾ എപ്പോഴും സോഷ്യൽ മീഡിയ ഏറ്റെടുക്കാറുണ്ട്. നടിമാരാണ് കൂടുതലായി തങ്ങളുടെ ശരീരം നോക്കാറുള്ളത്. വിവാഹശേഷം ഇത്തരത്തിൽ തടി കൂടാതെ ഇരിക്കാൻ കൃത്യമായ വ്യായാമങ്ങൾ ചെയ്യും എല്ലാവരും.

അത്തരത്തിൽ ജിമ്മിൽ ഒന്നും പോകാതെ തടി കുറച്ചിരിക്കുകയാണ് നടി അന്ന രേഷ്മ രാജൻ എന്ന അന്ന രാജൻ. അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് നടി അന്ന രേഷ്മ രാജൻ. ഇപ്പോൾ തടി കുറച്ചതിനെ കുറിച്ച് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ അന്ന വെളിപ്പെടുത്തിയിരിക്കുകയാണ്.

‘ലോക്ക് ഡൗൺ ആയപ്പോൾ പ്രതേകിച്ച് ഒന്നും ചെയ്യാനില്ലായിരുന്നു. ആകെ ബോറായിരുന്നു. എപ്പോഴും ഫോണിൽ നോക്കിയിരിക്കാൻ പറ്റില്ലല്ലോ. അതുകൊണ്ട് ചേട്ടന്റെ കൂടെ ഷട്ടിൽ കളിക്കാൻ തീരുമാനിച്ചു. അങ്ങനെ ഞാനും ചേട്ടനും കൂടി കളിച്ചുതുടങ്ങി. ഇപ്പോൾ എല്ലാ ദിവസവും രാവിലെയും വൈകിട്ടും ഷട്ടിൽ കളിക്കും.

അതുകൂടാതെ മധുരം കഴിക്കുന്നത് കുറച്ചു. എന്റെ ഭക്ഷണശൈലി മാറ്റി. എല്ലാം കൂടിയായപ്പോൾ വന്ന മാറ്റമാണ് ഇപ്പോൾ കാണുന്നത്. ഇപ്പോഴും മധുരം കഴിച്ചുകൊണ്ടിരിക്കുന്ന ഒരാളായിരുന്നു ഞാൻ. എനിക്ക് ഏറ്റവും ഇഷ്ടമുള്ളത് മധുര പലഹാരങ്ങൾ കഴിക്കാനായിരുന്നു. ഇപ്പോൾ ആ ശീലമൊക്കെ ഞാൻ മാറ്റി. ഫോട്ടോയ്ക്ക് കമന്റുകൾ വന്നപ്പോഴാണ് നല്ല മാറ്റമുണ്ടായിയെന്ന് എനിക്കും തോന്നിയത്..’, അന്ന പറഞ്ഞു.

CATEGORIES
TAGS