‘ശരിക്കും നയൻതാരയുടെ ലുക്കുണ്ടല്ലോ കുട്ടിക്ക്..’ – ബാലതാരമായി തിളങ്ങിയ അനിഖയുടെ ഫോട്ടോസ് കാണാം!!

‘ശരിക്കും നയൻതാരയുടെ ലുക്കുണ്ടല്ലോ കുട്ടിക്ക്..’ – ബാലതാരമായി തിളങ്ങിയ അനിഖയുടെ ഫോട്ടോസ് കാണാം!!

സൗത്ത് ഇന്ത്യൻ സിനിമയിൽ ഏറ്റവും വലിയ ബ്രാൻഡ് പേരുകളിൽ ഒന്നാണ് നയൻ‌താര. സൗത്ത് ഇന്ത്യയിലെ ലേഡി സൂപ്പർസ്റ്റാർ എന്ന് വിശേഷിപ്പിക്കുന്ന ഏക താരമാണ് നയൻ‌താര. നായകൻ ഒന്നുമില്ലാതെ തന്നെ സിനിമ ഇറങ്ങിയാൽ വിജയം കോടികൾ നേടുമെന്ന് ഉറപ്പുള്ള ഒരു നടിയാണ് താരം. നിരവധി സോളോ ഹിറ്റുകൾ ഇതിനോടകം താരത്തിന്റെ പേരിലുണ്ട്.

അതുപോലെ തന്നെ തമിഴിലും മലയാളത്തിലുമെല്ലാം ബാലതാരമായി അഭിനയിച്ച് ഒരുപാട് ആരാധകരെ ഉണ്ടാക്കിയ ഒരാളാണ് ബേബി അനിഖ സുരേന്ദ്രൻ. അനിഖയുടെ പുതിയ ഫോട്ടോ കണ്ടിട്ട് ആരാധകർ പറയുന്നത് നയൻതാരയുടെ അതെ ഛായ ഉണ്ടല്ലോയെന്നാണ്. ശരിക്കും അതെ മുഖഛായ ഒറ്റനോട്ടത്തിൽ കണ്ടാൽ ആർക്കായാലും തോന്നും.

ജസ്റ്റിൻ പോൾ എന്ന ഫോട്ടോഗ്രാഫർ എടുത്ത ചിത്രങ്ങളിലാണ് ഈ സാമ്യം ആരാധകർ കണ്ടെത്തിയത്. ഇതിന് മുമ്പും ഇത്തരത്തിൽ ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ടെങ്കിലും ഇത്രയും പേർ ഒരുമിച്ച് പറയുന്നത് ഇത് ആദ്യമാണ്. ദഗ ബ്രാൻഡിന്റെ ഔട്ട് ഫിറ്റിൽ അതിസുന്ദരിയായ കാണുന്ന അനിഖയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

ഇതേ ടീമിനൊപ്പം ജിമ്മന്മാർക്കൊപ്പം ഉള്ള അനിഖയുടെ ഫോട്ടോസ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഏത് വസ്ത്രങ്ങളിൽ വന്നാലും അതിസുന്ദരിയാണ് അനിഖ. ബാലതാരമായി അഭിനയിച്ച അനിഖ ഉടൻ തന്നെ നായികയായി സിനിമകളിൽ അഭിനയിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഇതേ ഔട്ട് ഫിറ്റിൽ ഒരു ലാഡറിന് മുകളിൽ ഇരിക്കുന്ന ഫോട്ടോയും അനിഖ പോസ്റ്റ് ചെയ്തിട്ടുണ്ട്.

CATEGORIES
TAGS