‘100 പവനും രണ്ട് ലക്ഷം രൂപയും മതി!! ഐശ്വര്യയുടെ അർച്ചന 31 നോട്ട് ഔട്ട് ട്രെയിലർ..’ – വീഡിയോ കാണാം
ഐശ്വര്യ ലക്ഷ്മി പ്രധാന കഥാപാത്രമായി എത്തുന്ന ‘അർച്ചന 31 നോട്ട് ഔട്ട്’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. 26 വയസ്സിന് മുകളിലുള്ള ആൺകുട്ടികളും പെൺകുട്ടികളും നേരിടുന്ന ഏറ്റവും കേൾക്കുന്ന ഒരു ചോദ്യമാണ്, ‘മക്കളെ കല്യാണം ഒന്നും ആയില്ലേ’ എന്നുള്ളത്. ഈ സിനിമയുടെ ട്രെയിലറിലും അത്തരം ഡയലോഗുകൾ ഉൾക്കൊളിച്ചുകൊണ്ടാണ് പുറത്തിറങ്ങിയിരിക്കുന്നത്.
അതുകൊണ്ട് തന്നെ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രം തന്നെയാണെന്ന് പ്രേക്ഷകർക്ക് തോന്നിപ്പിക്കുന്ന രീതിയിലുള്ള ട്രെയിലറാണ് ഇത്. 28 വയസ്സുകാരിയായ അർച്ചന എന്ന പെൺകുട്ടിയുടെ ജീവിതം ആസ്പദമാക്കിയ കഥയാണ് സിനിമ പറയുന്നത്. ട്രെയിലറിൽ ശരിക്കും ഐശ്വര്യയുടെ വൺ മാൻ ഷോ തന്നെയാണെന്ന് പറയേണ്ടി. അഖിൽ അനിൽകുമാറാണ് സിനിമയുടെ സംവിധായകൻ.
ഒരുപാട് പുതിയ താരങ്ങളും സിനിമയിൽ അഭിനയിക്കുന്നുണ്ട്. അവരെ കൂടാതെ ഇന്ദ്രൻസ്, ലുക്മാൻ അവറാൻ, രമേശ് പിഷാരടി, അസിസ് നെടുമങ്ങാട്, ഹക്കിം ഷാ, രാജേഷ് മാധവൻ, അഞ്ജു ജോസഫ്, അഞ്ജന അപ്പുകുട്ടൻ തുടങ്ങിയ താരങ്ങളും സിനിമയിൽ അഭിനയിക്കുന്നുണ്ട്. ഇന്നും സമൂഹ നടക്കുന്ന സ്ത്രീധനത്തെ കുറിച്ചും, പഴയ വിവാഹ സങ്കല്പങ്ങളെ കുറിച്ചും ട്രെയിലറിൽ സൂചിപ്പിക്കുന്നുണ്ട്.
ഒരു മികച്ച ഫീൽ ഗുഡ് സിനിമയാകുമെന്നാണ് ആരാധകർ ട്രെയിലർ കണ്ടിട്ട് പ്രതീക്ഷിക്കുന്നത്. ഐശ്വര്യയുടെ സിനിമ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നായി അർച്ചന മാറുമെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്. അഖിലും അജയ് വിജയനും വിവേക് ചന്ദ്രനും ചേർന്നാണ് സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. ഫെബ്രുവരി 11-നാണ് സിനിമ തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്.