‘കടലിലേക്ക്!! ബീച്ചിൽ തിരമാലകൾ നോക്കി നിന്ന് ജയറാമിന്റെ മകൾ മാളവിക..’ – വീഡിയോ കാണാം

മലയാള സിനിമയിലെ താരങ്ങളുടെ മക്കളുടെ വിശേഷങ്ങൾ അറിയാൻ എപ്പോഴും സോഷ്യൽ മീഡിയ ഏറെ താല്പര്യം കാണിക്കാറുണ്ട്. അവർ സിനിമയിലേക്ക് വരുമോ?, എന്ത് ചെയ്യുന്നു? പുതിയ ചിത്രങ്ങൾ കാണാനും അറിയാനും ഒക്കെ ആരാധകർ ശ്രമിക്കാറുണ്ട്. അതിപ്പോൾ സൂപ്പർസ്റ്റാറുകളുടെ മകൾ തൊട്ട് സാധാരണ താരങ്ങളുടെ മക്കളുടെ വിശേഷങ്ങൾ അറിയാനും ഈ താല്പര്യമുണ്ട്.

ആ കൂട്ടത്തിൽ മലയാളികൾ ഏറെ ഉറ്റുനോക്കുന്ന ഒരു താരകുടുംബമാണ് ജയറാമിന്റേത്. ഭാര്യ പാർവതി ഒരു കാലത്ത് സിനിമയിൽ നായികയായി നിറഞ്ഞ് നിന്നിരുന്ന ആളാണ്, മൂത്തമകൻ കാളിദാസ് ബാലതാരത്തിൽ നിന്ന് ഇപ്പോൾ സിനിമകളിൽ നായകനായി അഭിനയിക്കുകയും ചെയ്യുന്നുണ്ട്. കാളിദാസ് കൂടാതെ ജയറാമിനും പാർവതിക്കും ഒരു മകൾ കൂടിയുണ്ട്. ജയറാമിന്റെ സ്വന്തം ചക്കി!

മാളവിക എന്നാണ് ചക്കിയുടെ യഥാർത്ഥ പേര്. മോഡലിംഗ് രംഗത്ത് സജീവമായിരുന്ന മാളവിക പിന്നീട് ചില പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അതിൽ തന്നെ ജയറാമിന് ഒപ്പം ഒരു പരസ്യത്തിൽ മാളവിക അഭിനയിച്ചിരുന്നു. ഇപ്പോൾ മാളവിക എവിടെയാണെന്നാണ് ജയറാമിന്റെ ആരാധകർക്കും പ്രേക്ഷകർക്കും അറിയേണ്ടത്. സിനിമയിൽ നായികയായി അഭിനയിച്ച് ഒരു ഗംഭീര തുടക്കം ഉണ്ടാകുമോ എന്നും ഇവർ ഒറ്റുനോക്കുന്നുണ്ട്.

ഈ ദിവസങ്ങളിൽ മാളവിക ഒരു അഭിനയകളരിയിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. വൈകാതെ തന്നെ സിനിമയിലുണ്ടാകുമെന്ന രീതിയിലാണ് ആ ചിത്രങ്ങൾ പ്രചരിച്ചത്. ഇതിന് പിന്നാലെ മാളവിക ഒരു ബീച്ചിൽ കടൽ തിരമാലകൾ നോക്കിയിരിക്കുന്ന ചിത്രങ്ങളും വിഡിയോസും പങ്കുവച്ചിരുന്നു. അതാണ് ഇപ്പോൾ മലയാളികൾ ഏറ്റെടുത്തിരിക്കുന്നത്.